25041 പാർശ്വവത്കരിക്കപ്പെട്ട കുട്ടികൾക്കുള്ള സോഫ്റ്റ്‌വെയർ പരിശീലനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 18 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25041 (സംവാദം | സംഭാവനകൾ) ('നമ്മുടെ വിദ്യാലയത്തിലെ ഫ്രീ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ പരിശീലന ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നടത്തി .വൈകിട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ വിദ്യാലയത്തിലെ ഫ്രീ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ പരിശീലന ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നടത്തി .വൈകിട്ട് നാലുമണിക്ക് ശേഷമാണ് ക്ലാസുകൾ നടന്നത് .പല കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുവാൻ താത്പര്യമുണ്ടെങ്കിലും പല കാരണങ്ങളാൽ പേടി ഉള്ളവരായിരുന്നു  .അവർക്കു  മാത്രമായി  അവരുടെ ചേച്ചിമാർ തന്നെ എടുത്ത ക്ലാസുകൾ വളരെ ആത്മവിശ്വാസം പകരുന്നവയായിരുന്നു പുതിയ ഒരു സോഫ്റ്റ് വെയർ ആണ് അവരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠിപ്പിച്ചത് .ജിമ്പിൽ അവർ പോസ്റ്റർ ഉണ്ടാക്കുകയും അവരുടെ പേരുകൾ അവയിൽ എഴുതുകയും ചെയ്തപ്പോൾ അവർക്കു സ്വയം അഭിമാനം തോന്നി .അവരുടെ ഈ സന്തോഷം ലിറ്റിൽ കൈറ്റിസിന് കൂടുതൽ ക്‌ളാസ്സുകൾ അവർക്കായി എടുക്കാനുള്ള പ്രചോദനമായിരുന്നു.ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകളിൽ അവർ പഠിച്ച മറ്റു സോഫ്റ്റ് വെയറുകൾ സമയമാനുസരിച്ചു ഈ കുട്ടികളെ പഠിപ്പിക്കുമെന്നു ലിറ്റിൽ കൈറ്റിസിന്റെ മീറ്റിംഗിൽ തീരുമാനിച്ചു