25041ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാരുടെ യോഗം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാരുടെ ഒരു യോഗം നടത്തി .ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ പ്രവർത്തങ്ങളെക്കുറിച്ചും കുട്ടികൾക്ക് നൽകുന്ന ക്‌ളാസ്സുകളെക്കുറിച്ചും കൈറ്റ് മിസ്ട്രെസ്സുമാർ വിശദീകരിച്ചു .അതിനുശേഷം അവരുടെ കുട്ടികൾ ചെയ്തിട്ടുള്ള അനിമേഷൻ ചിത്രങ്ങളുടെയും സ്ക്രാച്ച് ഗെയ്മുകളുടെയും പ്രദർശനം ഉണ്ടായിരുന്നു അവർ നിർമ്മിച്ചിട്ടുള്ള ഡിജിറ്റൽ മാഗസിനുകളും അമ്മമാർ കണ്ടു .തങ്ങളുടെ മക്കളുടെ പ്രവർത്തങ്ങളിൽ അവർ വളരെ അഭിമാനം കൊള്ളുന്നത് കണ്ടു ഞങ്ങൾ അധ്യാപകർക്കു വളരെ സന്തോഷം തോന്നി .ഹൈ ടെക് ക്ലാസ് മുറികളും അമ്മമാരെ പരിചയപ്പെടുത്തി .