വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പഠനപരിപോഷണ പദ്ധതികൾ
ശ്രദ്ധ പദ്ധതി
പഠനപിന്നാക്കാവസ്ഥ നിൽക്കുന്ന വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷംതുടങ്ങിയപദ്ധതിയാണ് 'ശ്രദ്ധ'.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികൾക്ക് കീഴിൽ വരുന്ന അക്കാദമിക പ്രവർത്തനങ്ങൾ എല്ലാം തന്നെ ഒരു കുടക്കീഴിൽ “ശ്രദ്ധ” എന്ന പദ്ധതിയായി നടത്തുന്നു.
മലയാളത്തിളക്കം
അടിസ്ഥാനമായി ഭാഷാശേഷി ലഭിക്കാത്ത കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. മാതൃഭാഷാ പഠന നിലവാരത്തിൽ കേരളത്തിന്റെ സ്ഥാനം ശരാശരിക്ക് മുകളിലാണെങ്കിലും ഒരു ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്നുണ്ട്. 2017-18ക്ലാസ്സുകളിൽ ഈ പദ്ധതി യുപി വിഭാഗത്തിലും 18-19 കാലയളവിൽ ഹൈസ്കൂളിലേയ്ക്കും വിജയകരമായി നടപ്പിലാക്കുകയുണ്ടായി. ഭാഷാ പഠനത്തിനായി പുതിയ കണ്ടെത്തെലുകളുടെ വെളിച്ചത്തിൽ ബോധപരമായ ഒരു അന്യേഷണമാണ് മലയാളത്തിക്കത്തിലൂടെ നടത്തിയത്. ബി ആ൪ സി തലത്തിൽ പരിശീലനം ലഭിച്ച അധ്യാപക൪ കുട്ടികൾക്ക് പരശീലനം നൽകി. കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത്, പൊരുത്തപ്പെടൽ, തിരുത്തിയെഴുത്ത് എന്ന രീതിയാണ് മലയളത്തിളക്കത്തിന്റെ സമീപനരീതിയായത്.
ഹലോ ഇംഗ്ലീഷ്
കേരള സർക്കാർ ആരംഭിച്ച ഒരു ഇന്ത്യൻ സർക്കാർ പരിപാടിയാണ് 'ഹലോ ഇംഗ്ലീഷ്'. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി വരുന്നു. ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. രസകരമായവായനയ്ക്കു പ്രേരിപ്പിക്കുന്നു. അതിനായി വായനാക്കാർഡുകൾ നൽകുന്നു. കവിതാലാപാനം. സ്കിറ്റ്, പ്രസംഗ മത്സരം എന്നിവ നടത്തുന്നു. അങ്ങനെ വായനാഭിരുചിയും ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷിയും താൽപ്പര്യവും വർദ്ധിപ്പിക്കുന്നു.
ഹലോ ഇംഗ്ലീഷ് 2021-22- പ്രവർത്തനങ്ങൾ
ഹലോഇംഗ്ലീഷിന്റെ ഉദ്ഘാടന കർമ്മം ജനുവരി 26 10 മണിക്ക് സ്കൂൾ ലാബിൽവച്ചു നടന്നു. പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് സാർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ജയകുമാർ സാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ ഹലോ ഇംഗ്ലീഷ് പരിപാടികൾ നടന്നു.
ഹലോ ഇംഗ്ലീഷ് - ചിത്രങ്ങൾ
സുരീലി ഹിന്ദി
വിദ്യാർത്ഥികൾക്ക് രാഷ്ട്രഭാഷയെകൂടുതൽ അറിയുന്നതിനും രാഷ്ട്രഭാഷയിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുതകുന്ന പദ്ധതിയാണ് സുരീലി ഹിന്ദി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മത പ്രകടിപ്പിക്കാൻ തരത്തിലുള്ള കഥകൾ. കവിതകൾ, ലേഖനങ്ങൾചിത രചനകൾ തുടങ്ങിയവ വിദ്യാർത്ഥികൾ തയ്യാറാക്കി അയയ്ക്കുകയും അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സുരീലിഹിന്ദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾ
2022 ജനുവരി 25 ആം തീയതി ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ആർ ബിന്ദു ടീച്ചർ ഈപഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . ശ്രീമതി ജയശ്രീ ടീച്ചറുടെയും മറ്റു ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധയിനം രസകരങ്ങളായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. രാഷ്ട ഭാഷയെ രസകരമായി സ്കൂൾ തലത്തിലെത്തിക്കുന്ന ഈ പദ്ധതി ഹിന്ദി ഭാഷയുടെ മാധുര്യം വർദ്ധിപ്പിക്കുന്നതിനുതകും എന്ന കാര്യത്തിൽ തർക്കമില്ല. മുൻകാലങ്ങളിൽ യുപി തലത്തിൽ മാത്രമായിരുന്ന ഈ കർമ്മ പരിപാടി ഹയർ സെക്കണ്ടറി തലം വരെ വ്യാപിച്ചിരിക്കുന്നു. ഹിന്ദിയിൽ താൽപര്യം വർദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വളരെ രസകരമായ രീതിയിലുള്ള ആസൂത്രണം തന്നെ പുതുമ ഉൾക്കൊള്ളുന്നതാണ്. വിദ്യാർത്ഥികൾ ഈ പരിപാടിയിൽ സജീവമായും പങ്കാളികളാണ് അ ടിവരയിട്ട് പറയേണ്ട കാര്യം രക്ഷിതാക്കളും ഈ പ്രോഗാം ഏറ്റെടുത്തു എന്നുള്ളതാണ്. മറ്റു പരിപാടികളോടൊപ്പം ഹിന്ദിയിലുള്ള മത്സരപരീക്ഷകളും സംഘടിപ്പിക്കുന്നുണ്ട്. അതിന് മികവുറ്റ വിജയം കുട്ടികൾ കരസ്ഥമാക്കി.
സ്കോളർഷിപ്പു് പദ്ധതികൾ-സ്കൂൾ തലത്തിൽ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാകുന്നു.
മികവിന്റെ സ്കോള൪ഷിപ്പുകൾ
നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ്
നേഷണൽ ടാലന്റ് സെ൪ച്ച് എക്സാമിനേഷ൯