2022-23 വരെ2023-242024-25


  • ജൂൺ
  • ജൂലൈ
  • ഓഗസ്റ്റ്
  • സെപ്തംബർ
  • ഒക്ടോബർ
  • നവംബർ
  • ഡിസംബർ
  • ജനുവരി
  • ഫെബ്രുവരി
  • മാർച്ച്‌

ജൂൺ 1 : 2023-24 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട എം.എൽ.എ ഡി.കെ മുരളി അവർകൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു.

പ്രവേശനോത്സവം വീഡിയോ കാണാം ....

വീഡിയോ 1

വീഡിയോ 2 ജൂൺ 2 : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്രപ്രതിഭകൾക്കുള്ള ക്യാമ്പിൽ 10 എൽ ക്ലാസിലെ അനുശ്രീ പങ്കെടുക്കുകയും അവർ സംഘടിപ്പിച്ച പാർലമെന്ററി ഡിബേറ്റ് മത്സരത്തിൽ മികച്ച വാഗ്മിയായി അനുശ്രീയെ തെരഞ്ഞെടുക്കുകയും ചെയ്തു. വീഡിയോ കാണാം

ജൂൺ 3 : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഉപന്യാസമത്സരം എന്നിവ സംഘടിപ്പിക്കുകയും മാലിന്യനിർമാർജന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

ജൂൺ 4 : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്ര പ്രതിഭകൾക്കുള്ള ക്യാമ്പിൽ 9 ഐ ക്ലാസിലെ ഷിഫാൻ പങ്കെടുത്തു.

ജൂൺ 5 : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് , പോസ്റ്റർ നിർമ്മാണം , എക്സിബിഷൻ , വൃക്ഷത്തൈ നടീൽ , വൃക്ഷത്തൈ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തി. അതോടൊപ്പം 9 എൽ ക്ലാസിലെ അർച്ചന പ്രദീപിന്റെ സ്പെഷ്യൽ സ്പീച്ച് ഉണ്ടായിരുന്നു.

ജൂൺ 7 : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റേഡിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു. ഈ ദിവസം മാലിന്യമുക്ത കേരളം എന്ന പ്രോജക്റ്റിന്റെ ഭാഗമായി അൽഫ ടെക്സ്റ്റൈൽസിൽ നിന്നും വേസ്റ്റ് ബിന്നുകൾ നമ്മുടെ സ്കൂളിന് ലഭിച്ചു.

ജൂൺ 19 : വായനദിനം

"വായന ലഹരിയാക്കു" എന്ന സന്ദേശം എന്ന സന്ദേശമൊരുക്കി  വായനദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ, വായന ദിന പ്രഭാഷണം, സാഹിത്യ ക്വിസ്, കവിതാ പാരായണം, പോസ്റ്ററുകൾ തുടങ്ങിയ സംഘടിപ്പിച്ചു.

ജൂൺ 21 : ദേശീയ യോഗാദിനം ദേശീയ യോഗാദിനവുമായി ബന്ധപ്പെട്ടു എസ് പി സി , ജെ ആർ സി കേഡറ്റുകളുടെ യോഗ പ്രദർശനം നടന്നു.

ജൂൺ 22 : പരിസ്ഥിതി ബോധവൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രരചനയും പോസ്റ്റർ നിർമ്മാണവും പരിസ്ഥിതി മുദ്രാവാക്യ രചനയും പ്രസംഗ മത്സരവും നടത്തി.

ജൂൺ 24: