ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ

തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം 2024-25

2024-25 അധ്യായന വർഷത്തിൽ തൊഴിൽ ഉദ്ഗ്രഥീത വിദ്യാഭ്യാസത്തിൻറെ ഭാഗമായി എട്ടാം ക്ലാസിലെ കുട്ടികൾ പഴയ നോട്ടുബുക്കിൽ നിന്നും പേപ്പറുകൾ ശേഖരിച്ച് ഒരു നോട്ടുബുക്ക് ബൈൻഡ് ചെയ്യാൻ പഠിച്ചു.ചിലവ് ചുരുങ്ങിയ പോഷക ആഹാരങ്ങളെ കുറിച്ചും അവയുടെ നിർമ്മാണ രീതിയെ കുറിച്ചും പഠിച്ചു അതിനുശേഷം പൈപ്പ് കമ്പോസ്റ്റ് രീതിയെ കുറിച്ചും ന്യൂസ് പേപ്പർ ഉപയോഗിച്ച് വേസ്റ്റ് ബാസ്ക്കറ്റ് ചെയ്യുന്നത് എങ്ങനെയെന്നും പഠിച്ചു തുടർന്ന് ഹാൻഡ് എംബ്രോയിഡറി എന്താണെന്ന് അതിൽ നിന്നുള്ള വരുമാന സാധ്യതകൾ എന്തൊക്കെയാണെന്നും ഹാൻഡ് എംബ്രോയിഡറി എങ്ങനെ ഭംഗിയായി ചെയ്യാമെന്നും പഠിച്ചു. അവസാനമായി ചാർട്ട് പേപ്പർ ഉപയോഗിച്ച് ഒരു ഫ്ലക്സി ഫയൽ ചെയ്യുന്ന രീതിയും പഠിച്ചു.

ഒമ്പതാം ക്ലാസിലെ കുട്ടികൾ ടെക്സ്റ്റ് ബുക്കിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ ചെയ്തത് അതിൽ ഏറെ ശ്രദ്ധയാകർഷിച്ചത് roleplay ആയിരുന്നു. ക്ലാസിലെ കുട്ടികളെ 4-5 ഗ്രൂപ്പുകൾ ആക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ വിഷയങ്ങൾ കൊടുത്തു കുട്ടികളിൽ ഉറങ്ങിക്കിടന്നിരുന്ന സർഗ്ഗവാസനങ്ങൾ പുറത്തെടുക്കാൻ ഈ ഒരു പ്രവർത്തനത്തിലൂടെ സാധിച്ചു. Me chart എന്ന പ്രവർത്തനത്തിൽ കുട്ടികൾ സ്വയം കണ്ടെത്താൻ ശ്രമിക്കുകയും അവരുടെ അഭിരുചികൾ ഏതൊക്കെ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയാൻ സാധിക്കുകയും ചെയ്തു നമ്മുടെ ചുറ്റുപാടുമുള്ള തൊഴിൽ മേഖലകൾ എന്തൊക്കെയാണെന്നും അതിൽ ഏർപ്പെടാൻ നാം നേടേണ്ട നൈപുണികൾ എന്തൊക്കെയാണെന്നും ഉള്ള പ്രവർത്തനം കുട്ടികൾ വളരെ ഭംഗിയായി ചെയ്തു. ശാസ്ത്രമേളയുടെ ഭാഗമായി നടന്ന പ്രവർത്തി പരിചയമേളയിൽ സ്കൂൾതലത്തിൽ 20 മത്സര ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അതിൽ നിന്നും ഫസ്റ്റ് എഗ്രേഡ് നേടിയ കുട്ടികളെ സബ്ജില്ലാതലത്തിലേക്ക് മത്സരിപ്പിക്കുകയും ചെയ്തു. സബ്ജില്ലാതലത്തിൽ രണ്ട് ഫസ്റ്റ് എ ഗ്രേഡ് 6 സെക്കൻഡ് എ ഗ്രേഡ്  1 ബി ഗ്രേഡ് 3 c grade ഉൾപ്പടെ സെക്കൻഡ് ഓവറോൾ സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു ജില്ലാതലത്തിൽ എട്ടു കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാ കുട്ടികൾക്കും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു ഒരു കുട്ടിയെ സെക്കൻഡ് എഗ്രേഡ് നേടി സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി വോളിബോൾ ബാഡ്മിൻറൺ നെറ്റ് മേക്കിങ് എന്ന മത്സര ഇനത്തിൽ പങ്കെടുത്ത റിന്റോ രതീഷ് എന്ന കുട്ടി സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയുണ്ടായി.

സ്പോർട്സ് 2024-25

കേരളത്തിലെ സ്കൂൾ, അസോസിയേഷൻ കായിക ചരിത്രത്തിൽ മികവാർന്ന സ്ഥാനം നേടി കേരളത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന സ്കൂളുകളിൽ ഒന്നാണ് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട്. ഈ വർഷം കേരള സ്കൂൾ നീന്തൽ മത്സരങ്ങളിൽ റെക്കോർഡ് നേട്ടങ്ങൾ ഉൾപ്പെടെ കേരളത്തിൽ അഞ്ചാം സ്ഥാനവും മിക്ക ഗെയിം ഇനങ്ങളിലും ദേശീയതല പ്രതിനിധ്യം സ്കൂളിന്റെ കായിക ചരിത്രത്തിൽ നല്ലൊരു സ്ഥാനം നേടിത്തന്നു. കബഡി,ഖോ ഖോ, ബോൾ ബാഡ്മിന്റൺ, ആർച്ചറി,ഷട്ടിൽ ടെന്നികോയ്റ്റ്,ഫുട്ബോൾ, ക്രിക്കറ്റ്‌ തുടങ്ങി ഗെയിമിനങ്ങളിൽ സ്കൂൾതല മുതൽ മുന്നേറ്റം, ചെസ്സ് ഓവർഓൾ. കായിക സംസ്കാരവും കായിക മികവും നിലനിർത്തി പോരുന്ന സ്കൂൾ. അത്‌ലറ്റിക്സ് മത്സരങ്ങളിൽ സംസ്ഥാന തല പ്രാധിനിധ്യം

        കൂടാതെ അസോസിയേഷൻ മത്സരങ്ങളിൽ ദേശീയതലം വരെ പ്രാധിനിധ്യം, സബ് ജില്ലയിൽ 300 ഓളം കായികതാരങ്ങൾ, 150 ഓളം കായിക താരങ്ങൾക്ക് ജില്ലയിൽ പ്രാതിനിത്യം, ഇന്ക്ലൂസീവ് സ്പോർട്സിൽ സംസ്‌ഥാന മെഡൽ നേട്ടം, 40 ഓളം കുട്ടികൾ സംസ്ഥാനതലത്തിൽ,

    കൂടാതെ സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ, അങ്ങനെ സ്കൂൾ കായിക ചരിത്രത്തിൽ മുന്നേറുന്നു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട്

GOTEC പദ്ധതി : ഇംഗ്ലീഷ് പരിപോഷണത്തിന് മികച്ച കാൽവയ്പ്പ് .

2024 - 25  അദ്ധ്യയന വർഷത്തിലും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതികളിൽ ഒന്നാണ് GOTEC (Globel Opportunities Through English Communication) പദ്ധതി. നമ്മുടെ സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി ഈ പദ്ധതി പ്രവർത്തിച്ചു വരുന്നു.ഈ അദ്ധ്യയന വർഷത്തെ

GOTEC ക്ലാസ്സുകളിൽ പ്രത്യേകമായി നടത്തിയ എഴുത്ത് പരീക്ഷയിലൂടെയും ഇൻ്റർവ്യൂവിലൂടെയും എട്ടാം ക്ലാസിൽ പഠിക്കുന്ന, തെരഞ്ഞെടുക്കപ്പെട്ട  50 വിദ്യാർത്ഥികൾക്കാണ് GOTEC ക്ലാസുകൾ നൽകപ്പെട്ടത്.

ശ്രീമതി ബിന്ദു പി എസ്,സ്നേഹ.എസ് ഡി എന്നിവരാണ് GOTEC മെൻ്റർമാരായി 50 പ്രത്യേക മോഡ്യൂളുകൾ അനുസരിച്ചുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.വിദ്യാർത്ഥികൾക്ക് 50 മണിക്കൂറുകളിലുള്ള 50 ക്ലാസ്സുകളാണ് നൽകിയത്. നമ്മുടെ വിദ്യാർത്ഥികളുടെ വ്യത്യസ്തമായ മികവുകൾ ഓരോ ക്ലാസിലും പ്രകടമായിരുന്നു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം ഉയർത്തുവാൻ ഈ ക്ലാസുകൾക്ക് കഴിഞ്ഞു.മാത്രമല്ല ഇംഗ്ലീഷ് അധ്യാപകരെ ഉൾപ്പെടുത്തിയ Expert  ക്ലാസുകളും വിദ്യാർത്ഥികൾക്ക് നൽകി. ഈ അദ്ധ്യയന വർഷം  സെപ്റ്റംബർ മാസം മുതലാണ് GOTEC പരിശീലന ക്ലാസുകൾ ആരംഭിച്ചത്.വ്യത്യസ്തമായ ഗാനങ്ങളിലൂടെയും, അഭിമുഖ സംഭാഷണങ്ങളുടെ പ്രദർശനങ്ങളിലൂടെയും,ലാംഗ്വേജ് ഗെയിംസുകളിലൂടെയുമാണ് ഈ പരിശീലനം വിദ്യാർത്ഥികൾക്ക് നൽകിയത്.കോഴ്സ് പൂർത്തിയാക്കിയ 50 വിദ്യാർത്ഥികൾക്കും ഫെബ്രുവരി മാസം നടന്ന സമാപന സമ്മേളനത്തിൽ വച്ച് സർട്ടിഫിക്കറ്റുകളും പ്രത്യേക മികവുകൾ നേടിയവർക്ക് അനുമോദനങ്ങളും  നൽകി.

പ്രവർത്തനങ്ങൾ:-

അനുദിനം ഇംഗ്ലീഷ് വാർത്ത വായന, ശുഭചിന്ത ,ഓരോ ദിനത്തിന്റെയും  പ്രാധാന്യം മനസ്സിലാക്കി തയ്യാറാക്കുന്ന പ്രസംഗങ്ങൾ,തങ്ങൾ വായിച്ച പുസ്തക റിവ്യൂകൾ വിദ്യാർത്ഥികൾ ചെയ്തു വരുന്നു. അവ സ്കൂൾ GOTEC വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ,യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കുന്നു. മാത്രമല്ല ഈ വർഷം

നമ്മുടെ 50 വിദ്യാർഥികളും അവരുടെ സർഗ്ഗാത്മക രചനകൾ ഉൾപ്പെടുത്തി "സ്പെക്ട്രം" എന്ന പേരിൽ, ഒരു കയ്യെഴുത്ത് മാസിക തയ്യാറാക്കി. അത് മുൻ വർഷങ്ങളിലെ പോലെ തന്നെ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. ഇതിൽ 50 വിദ്യാർത്ഥികളും വ്യത്യസ്ത രചനാ മാധ്യമങ്ങളിലൂടെ അവരുടെ മൗലികമായ രചനകൾ ഇംഗ്ലീഷിലാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ,ഓരോ വിദ്യാർത്ഥികളും "My English World" എന്ന തലക്കെട്ടിൽ തങ്ങളുടെ നോട്ടുബുക്കുകൾ തയ്യാറാക്കുകയും ചെയ്തു. നവംബർ മാസത്തിൽ സ്കൂളിൽ നടത്തിയ ഭാഷാ മേളയിൽ GOTEC വിദ്യാർത്ഥികളുടെ പ്രത്യേക സ്റ്റാളുകൾ വളരെ ശ്രദ്ധേയമായി.കൂടാതെ മുൻ  വർഷത്തെ പോലെ,മോഡ്യൂൾ  പ്രകാരം ടി വിദ്യാർത്ഥികളിൽ      ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുവാൻ  വിദേശികളുമായി സംവദിക്കുവാൻ  ഒരു ഏകദിന GOTEC EDU TRIP കോവളം കേന്ദ്രമാക്കി നടത്തി.ഈ പഠന യാത്രയിൽ സജീവമായി എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുകയും പ്രത്യേക തിരിച്ചറിവുകൾ നേടുകയും ചെയ്തു.

നേട്ടങ്ങൾ.

1.ഈ വർഷം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന  Model UN ന് നമ്മുടെ സ്കൂളിലെ സീനിയർ GOTEC അംബാസിഡറായ 10 F ലെ അർച്ചന പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു.

2. ഫെബ്രുവരി  മാസത്തിൽ തിരുവനന്തപുരത്ത്  നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന അന്തർദേശീയ വിദ്യാർത്ഥി സമ്മേളനത്തിൽ, ഇംഗ്ലീഷിൽ ആങ്കറിംഗ് ചെയ്യുവാൻ നമ്മുടെ സ്കൂളിലെ സീനിയർ അംബാസിഡേഴ്സ്മാരായ 10 F ലെ അഭിലക്ഷ്മി,അർച്ചന പ്രദീപ് എന്നിവരാണ്  തെരഞ്ഞെടുക്കപ്പെട്ടത്.അവരുടെ മികച്ച അവതരണത്തിന് പ്രത്യേക അംഗീകാരങ്ങൾ ലഭിച്ചു.

3. വിവിധ മത്സരങ്ങളായ Roleplay, Anchoring, Declamation,Turn Coat   എന്നിവയിൽ നമ്മുടെ 10 വിദ്യാർത്ഥികൾ ജില്ലാതലത്തിൽ മത്സരിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ടു.

4. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് നടന്ന ഈ വർഷത്തെ GOTEC  ഗ്രാൻഡ് ഫിനാലെയിൽ ഇംഗ്ലീഷിൽ ആങ്കറിങ് ചെയ്യുന്നതിനായി നമ്മുടെ സ്കൂളിലെ സീനിയർ GOTEC അമ്പാസിഡർമാരായ 9 I ക്ലാസിലെ കല്യാണി ,സാരംഗി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.അവരുടെ മികച്ച അവതരണത്തിന് പ്രത്യേകത അംഗീകാരങ്ങൾ ലഭിച്ചു.

വരുന്ന വർഷങ്ങളിലും നമ്മുടെ സ്കൂളിൽ ഈ പദ്ധതിയുടെ പ്രവർത്തനം ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്തിൽ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതിലെ ഓരോ വിദ്യാർത്ഥികളും തങ്ങളുടെ ക്ലാസുകളിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ,വേറിട്ട് നിൽക്കുന്നു എന്നുള്ളത് നിസ്തർക്കമാണ്.

മാത്‌സ് ക്ലബ്ബ് 2024-25

വിദ്യാർത്ഥികളുടെ ഗണിതശാസ്ത്രപരമായ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിന് ഗണ്തശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുകയും ജില്ലാതലത്തിൽ എ ഗ്രേഡുകൾ കരസ്‌ഥ മാക്കുകയും ചെയ്‌തു. ഗണിതശാസ്ത്രം ക്വിസ്, ദേശീയ പതാക നിർമ്മാണ മത്സരം, റൂബിക്‌സ്‌ ക്യൂബ് സോൾവിങ്, എക്‌സിബിഷൻ അത്തപ്പൂക്കളം ഡിസൈനിങ് മത്സരം. ഗണിത ക്ലിനിക് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി.

എൻഎസ്എസ്

ലഹരിക്കെതിരെയുള്ള ബോധവൽക്കരണം സമൂഹവും മായി ഇടപഴകുന്ന ഗ്രീൻ ഗാർഡിയൻസ്, കൃഷി പ്രോത്സാ ഹനം, ഹരിതവൽക്കരണം, കരുതും കരങ്ങൾ: (വയോജന സംരക്ഷണം വയനാട് ഭവന നിർമ്മാണ ധനസഹായം രക്തദാന ക്യാമ്പ്, ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് ഒരു ദിനം ഒരു അറിവ് എന്നീ വ്യത്യസ്‌ത പ്രവർത്തനങ്ങളിൽ എൻഎസ്എസ് വോളണ്ടിയേഴ്‌സ് പങ്കാളികളാകുന്നു.