മാതാ എച്ച് എസ് മണ്ണംപേട്ട/പരിസ്ഥിതി ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 3 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathahsmannampetta (സംവാദം | സംഭാവനകൾ) ('==='''പരിസ്ഥിതി ദിനാചരണം'''=== <p style="text-align:justify"> ജൂൺ 5 പരിസ്ഥിതി ദിനം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷങ്ങളോട് കൂടുതൽ താല്പര്യവും, വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് വേണ്ടിയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ പോർട്ടികോയിൽ മരത്തിന്റെ വലിയ കട്ടൗട്ട് സ്ഥാപിച്ച് മനോഹരമായി അലങ്കരിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികളായ ആദ്യ ലക്ഷ്മിയുടെ കവിതാലാപനവും, ദേവനന്ദയുടെ പരിസ്ഥിതിദിന സന്ദേശവും ഏറ്റവും ഫലവത്തായ രീതിയിൽ അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ എച്ച് എം. തോമസ് മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാന ആഘോഷം മരം നടലാണ്. ഇതിനായി നമുക്കൊരു മുദ്രാവാക്യമുണ്ട്. "ആഗോളതാപനം- മരമാണ് മറുപടി". ഇതുപോലുള്ള മറ്റു മുദ്രാവാക്യങ്ങൾശേഖരിച്ച് വരാൻ നിർദ്ദേശിക്കുകയും, ഓരോ വിഭാഗത്തിലെയും കൂടുതൽ മുദ്രാവാക്യങ്ങൾ കണ്ടെത്തി വരുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന്, പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു. "ബീറ്റ് പ്ളാസ്റ്റിക്ക് പൊലൂഷൻ"എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള റാലി സ്കൂളിന്റെ മുൻവശത്തെ റോഡിലൂടെ കടന്ന് സ്കൂളിൽ തന്നെ സമാപിച്ചു. പ്ലാകാർഡുകളും മുദ്രാവാക്യ വിളിയുമായി അനേകം കുട്ടികൾ റാലിയിൽ പങ്കെടുത്തു.ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം ഉൾക്കൊണ്ടുകൊണ്ട് സ്കൂൾ കോമ്പൗണ്ടിൽ പൂർണ്ണമായും "പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തും " എന്ന് പ്രതിജ്ഞയെടുത്തു. ഇതിന്റെ മുന്നോടിയായി മിഠായിയുടെ ഉപയോഗം സ്കൂളിൽ വേണ്ട എന്ന് തീരുമാനിച്ചു.തുടർന്ന്, ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികളുടെ ക്വിസ് മത്സരം നടത്തി. പ്ലക്കാർഡ് നിർമ്മാണം, ക്വിസ് മത്സരം എന്നിവയിലെ വിജയികളെ തിരഞ്ഞെടുത്തു.വിജയികളായവരെ അഭിനന്ദിച്ചു,മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ പിന്നീട് നൽകും എന്ന് അറിയിച്ചു.