എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സയൻസ് ക്ലബ്ബ്

10:35, 29 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsspanangad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


2021 ജൂൺ 5 ന് പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ജൂൺ 06 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കുട്ടിയും ചുറ്റുപാടും എന്ന വിഷയത്തിൽ വെബിനാർ നടത്തി. പരിസ്ഥിതി പ്രവർത്തകനായ ശ്രീ ധർമ്മരാജനാണ് ക്ലാസ്സ് നയിച്ചത്.

സയൻസ്

ശാസ്‍ത്രസംവാദം - ശാസ്‍ത്രവും അന്ധവിശ്വാസവും

വിദ്യാർത്ഥികളിൽ ശാസ്‍ത്രതാൽപര്യം വർദ്ധിപ്പിക്കുന്നതിനായി ശാസ്‍ത്രവും അന്ധവിശ്വാസവും എന്ന വിഷയത്തിൽ ഒരു വെബിനാർ നടത്തി . തൃശൂർ വിജ്ഞാൻ സാഗറിലെ സ്പെഷ്യൽ ഓഫീസ‍ർ ശ്രീ. ശ്രീജിത്തുമായി കുട്ടികൾക്ക് സംവദിക്കുവാൻ അവസരമൊരുകി.

ക്വിസ്സ്

സെപ്റ്റംപർ 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ട് യു. പി. ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ്സ് മത്സരം നടത്തി. യു. പി വിഭാഗത്തിൽ ഹസനുൾ ബന്നയും ഹൈസ്കൂൾ വിഭാഗത്തിൽ പവൻ കൃഷ്ണയും ഒന്നാം സ്ഥാനം നേടി. ഓസോൺ പാളിയുടെ പ്രാധാന്യവും സംരക്ഷണവും വ്യക്തമാക്കുന്ന ലേഖനങ്ങളും വീഡിയോകളും കുട്ടികൾ തയ്യാറാക്കി.