എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arun Peter KP (സംവാദം | സംഭാവനകൾ)
എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ
വിലാസം
പി. വെമ്പല്ലൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-01-2017Arun Peter KP




തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂ൪ താലൂക്കില്‍ ശ്രീനാരായണപുരം പഞ്ചായത്തില്‍ തീരദേശത്തിന്റെ മനോഹാരിതയും ചരിത്രത്തിന്റെ ഭാഗമായ മുസ് രിസ് പട്ടണത്തിന്റെ പ്രൗഢിയുമുള്ള ശ്രീനാരായണപുരം വില്ലേജില്‍ പി.വെ൩ല്ലൂ൪ പ്രദേശത്ത് കൊടുങ്ങല്ലൂ൪ ടൗണില്‍ നിന്ന് 9 കി.മീ. പടിഞ്ഞാറ് അസ്മാബി കോളേജ് റൂട്ടിലായി എം ഇ എസ് ഹയര്‍ സെക്കന്ററി സ്കൂള് സ്ഥിതി ചെയ്യുന്നു.

ചരിത്രം

എം. ഇ. എസ്സ് അസ്മാബി കോളേജില്‍ നിന്നും പ്രീ ഡിഗ്രി നിര്‍ത്തലാക്കിയതിന്റെ ഭാഗമായി അനുവദിച്ച വിദ്യാലയത്തില്‍ 2003 ജൂണ്‍ മാസത്തില്‍ ഹൈസ്കൂള്‍ വിഭാഗം ആരംഭിച്ചു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

എഡിറ്റോറിയല്‍ ബോര്‍ഡ്

  • ലബിദ വി.എ
  • സിനി കെ.എം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ് പി ജി.
  • എന്‍ എസ് എസ് .
  • സ്വരക്ഷ ക്ലബ്ബ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാനേജ് മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. . ഡോ. ഫസല്‍ ഗഫൂര്‍ പ്രസിഡന്‍റായും റിട്ട. എം അബ്ദുള്‍ ഹമീദ് ഐ പി എസ് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അനീസ എ.എ യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ പി സെയ്തലവിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • നിഷാമോള്‍ കെ.എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം


വഴികാട്ടി

{{#multimaps:10.265906,76.1409503 |zoom=10}}