ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വിവിധ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർവതോൻമുഖപുരോഗതിയാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നിരവധി വിജയങ്ങളും മാതൃകാപരമായ അംഗീകരാങ്ങളും അവാർഡുകളും സ്കൂളിനെ തേടിയെത്താറുണ്ട്. സ്കൂളിന്റെ അഭിമാനമായി അത്തരം മാറിയ പ്രവർത്തനങ്ങൾ, വിജയങ്ങൾ, അംഗീകാരങ്ങൾ എന്നിവ കാലഗണനയനുസരിച്ച് നൽകിയിരിക്കുന്നു.

ഇംഗ്ലീഷ് റോൾപ്ലേ

പുനലൂർ വിദ്യാഭ്യാസ ജില്ലാതല ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ ഒന്നാംസ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടുവാൻ കടക്കൽ സ്കൂളിന് സാധിച്ചു .

മികച്ച പി ടി എ

2022-2023 വർഷത്തെ  റവന്യൂ ജില്ലാതല Best PTA അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചു. 60000/- രൂപയും ട്രോഫിയും ലഭിച്ചു .

ഫിനാൻഷ്യൽ ലിറ്ററസി ക്വിസ്

RBI യുടെ നേതൃത്വത്തിൽ നടത്തിയ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ ചടയമംഗലം സബ്ജില്ലയിൽ നിന്നും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കടയ്ക്കൽ GVHSS ലെ വിദ്യാർത്ഥികളായ ജാഹ്നവി. എം. ആർ & തനിമ. റ്റി എസ്

വിദ്യാരംഗം സർഗോത്സവം -സംസ്ഥാനതലം 2022