ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ന്റെ പുളിമരച്ചോട്

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 4 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) (→‎ന്റെ പുളിമരച്ചോട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ന്റെ പുളിമരച്ചോട്

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഈ വിദ്യാലയത്തിന്റെ സ്വകാര്യ അഭിമാനങ്ങളിൽ ഒന്നാണ് 'ന്റെ പുളിമരച്ചോട്". പ്രകൃതിയുടെ വരദാനമായി പുളിമരം പടർന്നു പന്തലിച്ചു എല്ലാ വിദ്യാർത്ഥികൾക്കും തണലായി നിൽക്കുന്നു .ഒപ്പം അനേക ജീവജാലങ്ങളുടെ അഭയസ്ഥാനവുമാണ് .2500 ഓളം കുട്ടികൾ ആ തണലിൽ ഓരോദിവസവും ഒത്തുകൂടുമ്പോൾ ആ മരമുത്തശ്ശൻ ഏറെ സന്തോഷിക്കുന്നുണ്ടാവും .സ്കൂൾ അസംബ്ലിയും പൊതുപരിപാടികളുമെല്ലാം അവിടെ വച്ചാണ് നടത്തപ്പെടുന്നത്. ഏറെ ശുദ്ധവായുവും പച്ചപ്പും നിലനിൽക്കുന്ന ഈ സ്ഥലം അറിവിന്റെയും,കലയുടെയും ,സംഗീതത്തിന്റെയും ,കളികളുടെയും ,ചർച്ചകളുടെയും ,സംവാദത്തിന്റെയും ,ചിരിയുടെയും ഒക്കെ വേദിയാണ് .ഓരോ വിദ്യാർത്ഥിയുടെയും ഹൃദയ സ്പന്ദനം ഉള്ളിൽ ഏറ്റുവാങ്ങി അത് നിശബ്ദം നിലകൊള്ളുന്നു .സ്കൂളിന്റെ മാത്രമല്ല കടക്കലിന്റെ സാമൂഹിക ,രാഷ്ട്രീയ സാമുദായിക രംഗങ്ങളുടെയും സാക്ഷിയാണ് ഈ പുളിമരച്ചോടു .ലോകപ്രശസ്തരായ പല വ്യക്തികൾക്കും ആ മരത്തണലിലിൽ ഇരുന്നു ക്ലാസ് എടുക്കുവാൻ സാധിച്ചിട്ടുണ്ട് . ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന ഓരോ കുട്ടികളുടെയും മനസ്സിൽ മായാത്ത ഓർമയായി നിൽക്കും ഈ പുളിമരം .കരുത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് പുളിമരം .ഓരോ കുട്ടിയുടെയും മുന്നോട്ടുള്ള ജീവിതത്തിൽ കരുത്തുപകരാൻ "നമ്മുടെ പുളിമരചോട്ടിനു" സാധിക്കുന്നു .