ഉള്ളടക്കത്തിലേക്ക് പോവുക

വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ജെ ആ൪ സി (ജൂനിയ൪ റെഡ് ക്രോസ്)

1828 മെയ്‌ 8 ന് സ്വിറ്റ്സർലാന്റിലെ ജനീവ പട്ടണത്തിൽ ജനിച്ച ജീൻ ഹെന്ററി ഡ്യുനാന്റ് രൂപം കൊടുത്ത അന്തർ ദേശീയ ജീവ കാരുണ്യ സംഘടന ആണ് റെഡ് ക്രോസ്സ് സൊസൈറ്റി.193 രാജ്യങ്ങളിൽ ശാഖകളോടെ പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർത്ഥികളെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മേൽ നോട്ടത്തിൽ ജെ ആ൪ സി സ്‌കൂളുകളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, പരോപകാരപ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം പുതുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ചിരിര്കുന്നു. കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക ,പ്രാഥമിക ശുശ്രൂഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജെ.ആർ.സി ഉയർത്തിക്കാട്ടുന്നത്. 8,9,10 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഇതിന്റെ ഭാഗമാവനുള്ള അവസരം ലഭിക്കുന്നത്. 8 ലെ കുട്ടികൾ ജെ.ആർ.സി എ ലെവെൽ എന്നും 9 ലെ കുട്ടികളെ ജെ.ആർ.സി ബി ലെവൽ എന്നും 10 ലെ കുട്ടികൾ ജെ ആർ സി സി ലെവൽ എന്നും കാറ്റഗറി തിരിച്ചു പ്രവർത്തിക്കുന്നു. ജെ.ആർ.സി സി ലെവെൽ പരീക്ഷ പാസ്സകുന്ന ക്കുട്ടികൾക്ക് പത്ത് മാർക്ക് ഗ്രേസ്സ് മാർക്കായി ലഭിക്കുന്നുണ്ട്.

വ്യക്തിത്വ വികസനം

പാഠ്യരംഗത്തെ മികവുമാത്രം ലക്ഷ്യം വയ്ക്കാതെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും സ്വഭാവരൂപീകരണത്തിലും പാഠ്യേതര കർമ്മപദ്ധതികളിലും ഊന്നിനിന്നു കൊണ്ടാണ് പ്രവർത്തനങ്ങൾ. കുട്ടികൾ മികച്ച വ്യക്തിത്ത്വമുള്ളവരായി വളരണമെന്നുണ്ടെങ്കിൽ സേവനശീലങ്ങൾ ആ൪ജ്ജിക്കേണ്ടതുണ്ട്. അതിനു പര്യാപ്തമാണ് റെഡ് ക്രോസ്സ് ക്ലാസ്സുകൾ.

ബോധവൽക്കരണ പ്രവ൪ത്തനങ്ങൾ

പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് നി൪മ്മാർജ്ജനം, സാമൂഹിക പ്രതിബദ്ധത വർദ്ധിപ്പിക്കൽ, എന്നിങ്ങനെ ബോധവൽക്കരണത്തിനുതകുന്ന ക്ലാസ്സുകൾ നൽകുന്നു. പ്രായോഗികനിർദ്ദേശങ്ങൾ, നൽകുന്നു. പരിപാടികൾ സംഘടിപ്പിക്കുന്നു. തൈ നടൽ മാത്രമല്ല നട്ട തൈയെ സംരക്ഷിക്കുക, എന്ന പ്രായോഗികമായ ആശയം ബോധ്യപ്പെടുത്തുന്നു. പരീസ്ഥിതിയെ അറിയുക, സേവിക്കുക എന്ന ആശയമാണ് റെഡ്ക്രോസിലൂടെ കുട്ടികൾ നേടിയത്.

സേവനങ്ങൾ

സമൂഹത്തിൽ നന്മയാർന്ന പ്രവ൪ത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുര ശുശ്രൂക്ഷ എന്നിങ്ങനെ ശത്രു മിത്രഭേദം കൂടാതെ ആർജ്ജിക്കാ൯ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവ൪ത്തനങ്ങൾ സ്കൂൾ തലത്തിൽ ചെയ്തുവരുന്നു.

22-23 സ്കൂൾ തല പ്രവർത്തനങ്ങൾ

പരിസരം ശുചീകരിക്കൽ

പരിസരശുചീകരിക്കുക എന്ന ലക്ഷ്യം ഓരോ വർഷവും റെഡ്ക്രോസ് നടപ്പിലാക്കുന്നുണ്ട്. ഗ്രൂപ്പുളായി തിരിഞ്ഞാണ് ഈ വർഷം കേഡറ്റുകൾ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഓരോ ക്ലാസിലും ഉള്ള മാലിന്യങ്ങൾ ആ ക്ലാസ്സിലെ ജെ ആർ സി കേഡറ്റിന്റെ നേതൃത്ത്വത്തിലാണ് നടക്കുന്നത്. പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ സ്കൂളങ്കണത്തിലേയ്ക്ക് കൊണ്ടുവരാതിരിക്കാൻ ആവശ്യമായ ബോധവൽക്കരണം ആൽവിൻ സാർ നൽകിയിട്ടുണ്ട്.

സ്വാതന്ത്ര്യദിന പരേഡ്

ലഹരി വിരുദ്ധത ബോധ്യപ്പെടുത്തൽ

2021-22 പ്രവർത്തനങ്ങൾ

ജെ ആ൪ സി യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വൈവിധ്യപൂർണ്ണമായ പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8, 9, 10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ ജെ ആർ സി യിൽ അംഗങ്ങൾ ആണ്. ആൺ കുട്ടികളുടെ ഒരു യൂണിറ്റും പെൺ കുട്ടികളുടെ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ശ്രീമതി ആശ, ശ്രീ ആൽവിൻ ജോൺ എന്നിവർ യൂണിറ്റ് കൗൺസിലർമാരായും പ്രവർത്തിക്കുന്നു.

പ്രവർത്തന മികവുകൾ

ഓരോ വർഷവും എസ് എസ് എൽ സി പരീക്ഷയ്ക്ക് റെഡ് ക്രോസിലെ കുട്ടികൾ ഗ്രേസ് മാർക്കിനർഹരാകുന്നു.

സ്വാതന്ത്ര്യ ദിന പരേഡും റിപ്പബ്ളിക് ദിന പരേഡും ഓരോ വർഷവും കുട്ടികൾ അവരുടെ നേതൃത്ത്വപാടവം തെളിയിക്കുന്നു.

ഓരോ വർഷവും , അറുപതോളം കുട്ടികൾ അംഗങ്ങളാകുന്നു.

സി ലെവൽ പരീക്ഷയ്ക്ക് ഓരോ വർഷവും മികവു നേടി ഗ്രേസ് മാർക്ക് കരസ്ഥമാക്കുന്നു.