ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2019 - 20

  • പ്രവേശനോത്സവം ആഘോഷമാക്കി. വർണാഭമായ പ്രവേശനോത്സവത്തോടെ സ്കൂൾ തുറന്നു.
  • പരിസ്ഥിതി ദിനം സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദം വളർത്തിയെടുക്കുന്നതിന് ഉതകുന്ന തരത്തിലുള്ള മത്സരങ്ങൾ ക്ലാസ് അടിസ്ഥാനത്തിലും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലും സംഘടിപ്പിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു.
  • ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
  • ടെക്നോപാർക്ക് ജീവനക്കാരുടെ സഹായത്തോടെ സ്കൂളിലേക്ക് പുതിയ മേശവിരിപ്പുകൾ , പുതിയ മിക്സർ ഗ്രൈൻഡർ, പ്രഭാത ഭക്ഷണ കിറ്റുകൾ എന്നിവ സ്പോൺസർ ചെയ്തു.
  • 2019 ലെ (August) ഓണസദ്യ ഗംഭീരമായി നടത്തി. PTA പ്രസിഡൻറിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിൽ നിന്ന് 10000/- (പതിനായിരം രൂപ) സംഭാവനയായി സദ്യയ്ക്കുവേണ്ടി ലഭിച്ചു.
  • ഓണാഘോഷ പരിപാടികളിൽ കുട്ടികളുടെ മികച്ച രീതിയിലുള്ള കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു.
  • സ്കൂളിന്റെ ചിരകാല അഭിലാഷമായ ഒരു നെയിം ബോർഡ് എന്ന സ്വപ്നം സാക്ഷാത്കരിച്ചു.
  • വനം വകുപ്പ് ഡിപ്പാർട്ട്മെൻറിൽ നിന്ന് സ്കൂളിന് വേണ്ടി മൈക്ക്, ബോക്സ്, ആംപ്ലിഫയർ, കേബിൾ തുടങ്ങിയവ ലഭിച്ചു.
  • ജില്ലാ പഞ്ചായത്തിൽ നിന്ന് ഓഡിറ്റോറിയം അനുവദിച്ചു.
  • സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളെ വീട്ടിലെത്തി അധ്യാപകരും വിദ്യാർത്ഥികളും ആദരിച്ചു.

2020- 21

  • ഊർജ്ജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ സ്കൂൾ അസ്സെംബ്ലയിൽ എടുത്തു.
  • ക്ലാസ് തല പി ടി എ ഉണ്ടായിരുന്നു . നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു.
  • പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി ഒരു കൗൺസിലിങ് ക്ലാസ് സംഘടിപ്പിച്ചു .
  • കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിമുക്തിയുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിപ്പിച്ചു .
  • 05/06/2020 ൽ പുതിയ ഹെഡ്മാസ്റ്ററായി ശ്രീ. ഷൗക്കത്തലി സർ സ്ഥാനമേറ്റു.
  • സാമൂഹ്യ പഠനകേന്ദ്രങ്ങളായ പങ്കാവ്, ചപ്പാത്ത് അംഗൻവാടി, മലവിള, എരുമക്കുഴി എന്നീ നാലു കേന്ദ്രങ്ങളിൽ ഓരോ ദിവസവും ഓരോ അധ്യാപകരെ മേല്നോട്ടത്തിനായി നിയോഗിച്ചു.
  • വായനാദിനത്തിന്റെ ഭാഗമായി കോട്ടൂരിലെ അസ്ഹർ സർ , മസൂദ് സർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് 45 പുസ്തകങ്ങൾ സമ്മാനമായി നൽകി .

2021- 2022

  • വായനാദിനത്തിന്റെ ഭാഗമായി കോട്ടൂരിലെ അസ്ഹർ സർ , മസൂദ് സർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി .
  • കേരളം പോലീസ് നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ് ഡിപ്പാർട്മെന്റിലെ വനിതാ കേഡറ്റുകൾ പെൺകുട്ടികൾക്കായി ക്ലാസ്സെടുത്തു .
  • സായി ട്രുസ്റ്റിലെ അംഗങ്ങൾ നമ്മുടെ സ്കൂൾ സന്ദർശിച്ചു .

2022-2023

  • കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവുമായി ബന്ധപെട്ടു നിയമസഭ സന്ദർശിക്കുന്നതിനായി സ്കൂളിൽ നിന്നും കുട്ടികളെ രണ്ടു ബസുകളിലായി കൊണ്ടുപോയി .
  • സ്കൂളിലെ പി ഡി അധ്യാപികയായിരുന്ന ശ്രീമതി സുനിത ടീച്ചറിന്റെ ഒന്നാം അനുസ്മരണ ദിനം നടത്തി .
  • പഞ്ചായത്തുതല വായനചങ്ങാത്തം ഉദ്‌ഘാടനം സ്കൂളിൽ വച്ച് നടത്തി
  • ഐ സി ഡി സ് ന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്കായി കൗൺസിലിങ് ക്ലാസ് ആരംഭിച്ചു.
  • 26/01/2023 നു സ്ട്രാറ്റജിസ് ടു എൻഹാൻസ് സ്‌കിൽസ് ഇൻ ഇംഗ്ലീഷ് എന്ന ട്രെയിനിങ് പ്രോഗ്രാമിങ്ങിനു നിധീഷ് സർ പങ്കെടുത്തു.
  • 8/2/2023 നു ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്‌ഘാടനം നടത്തി.
  • 9/02/2023 നു പുതിയ എച് എം ആയി ശ്രീമതി വസന്ത ടീച്ചർ ജോയിൻ ചെയ്തു.
  • 22/02/2023 നു എസ് എസ് എൽ  സി ഐ റ്റി പരീക്ഷ നടത്തി.
  • 24/02/2023 നു സ്കൂൾ വാർഷികോത്സവം നടത്തി.
  • 25/02/2023 നു കുറ്റിച്ചൽ കൃഷി ഭവനുമായി ബന്ധപെട്ടു സ്കൂളിലെ കുട്ടികൾക്കു കോഴികുഞ്ഞുങ്ങൾ വിതരണം ചെയ്തു.  
  • 28/02/23 നു ശാസ്ത്രദിനവുമായി  ബന്ധപെട്ടു ശാസ്ത്രപരീക്ഷണങ്ങൾ നടത്തി. മില്ലെറ്റ് ഇയറുമായി ബന്ധപെട്ടു  ചെറുധാന്യങ്ങളുടെ പ്രാധാന്യം കുട്ടികളിലും രക്ഷകർത്താക്കളിലും എത്തിക്കാനായി മില്ലെറ്റ് ഫെസ്റ് സങ്കടിപ്പിച്ചു. സ്കൂൾ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ഒരു മാലിന്യ നിർമാർജന കുഴി ഉണ്ടാക്കി. സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയും അവ കുട്ടികൾ തന്നെ പരിപാലിക്കുകയും ചെയ്തു വരുന്നു .
  • 1/03/2023 നു പ്രതിഭ സംഗമത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിന് ലഭിച്ച ട്രോഫി എച് എം ഉം പി ടി എ പ്രെസിഡന്റും ചേർന്ന് ഏറ്റു വാങ്ങി.
  • 3/03/2023 നു ടീൻസ് ക്ലബ് ബഹുമാനപ്പെട്ട എച് എം ഉദ്‌ഘാടനം ചെയ്തു.
  • 29/03/2023 നു എസ് എസ് എൽ സി കുട്ടികളുടെ സെൻറ് ഓഫ് നടത്തി .

2023-2024

  • 25/5/2023 നു ഗവണ്മെന്റ് വി എച് എസ് എസ് ലെ പ്രിൻസിപ്പൽ ശ്രീമതി ഹേമപ്രിയ ടീച്ചറിന്റെ വകയായി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ബാഗും പഠനോപകരണങ്ങളും സംഭാവന ചെയ്തു.
  • ജൂൺ ഒന്നിന് വളരെ വിപുലമായിത്തന്നെ പ്രവേശനോത്സവം ആഘോഷിച്ചു. വാർഡ് മെമ്പർ ,പി ടി എ പ്രസിഡന്റ്, സ് എം സി ചെയർമാൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
  • ജൂൺ മൂന്നിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരങ്ങൾ നടത്തി.
  • ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്‌പെഷ്യൽ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. ബഹുമാനപെട്ട എച് എം വൃക്ഷത്തൈ നട്ടു .
  • ജൂൺ ഏഴിന് കാട്ടാകട ബി ആർ സി യിലെ ശ്രീ സാജൻ സാറിന്റെയും ശ്രീമതി ജിഷയുടെയും നേതൃത്വത്തിൽ എൽ പി തല എസ് ആർ ജി നടത്തി.
  • ജൂൺ പന്ത്രണ്ടിന് രക്ഷിതാക്കളുടെ പഠനോപകാരണങ്ങളുടെ ശില്പശാല , എന്റെ സചിത്ര പുസ്തകം എന്ന പേരിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു.
  • ജൂൺ പത്തൊൻമ്പതു മുതൽ ഇരുപത്തിയാറു വരെയുള്ള വായനാവാരാചരണം യുവജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി ഉദ്‌ഘാടനം ചെയ്തു. യുവകവയിത്രി ശ്രീമതി റഹീന പേഴുംമൂട് മുഖ്യാതിഥി ആയിരുന്നു. സ്പെഷ്യൽ അസംബ്ലി, അക്ഷരദീപം തെളിയിക്കൽ, പോസ്റ്റർ രചന, കഥാരചന, ക്വിസ്, കവിതാരചന, വായനാമത്സരം, പുസ്തക പരിചയം, പുസ്തകപ്രദർശനം, കൈയ്യെഴുത്തുമാസികയുടെ പ്രദർശനം എന്നീ പരിപാടികൾ ഉണ്ടായിരുന്നു.
  • ജൂൺ ഇരുപത്തിഒന്ന് ഇന്റർനാഷണൽ യോഗദിനവുമായി ബന്ധപെട്ടു കോട്ടൂർ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ ക്ലാസ്സെടുത്തു. കൂടാതെ എസ് എം സി അംഗമായ ശ്രീ വിൻസെന്റ് യോഗ ക്ലാസ്സെടുത്തു.
  • ജൂൺ ഇരുപത്തിമൂന്നിനു നടന്ന ആരോഗ്യദിന അസ്സെംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി.
  • ജൂൺ ഇരുപത്തിമൂന്നിനു എൽ പി തല ബാലസഭാ ഉദ്‌ഘാടനം ചെയ്യപ്പെട്ടു.
  • ജൂൺ ഇരുപത്തിയാറിനു നടന്ന ലിറ്റിൽ കൈറ്റ്സ് ന്റെ പ്രിലിമിനറി ക്യാമ്പന്റെ ഡി ആർ ജി ട്രെയിനിങ് കൈറ്റിന്റെ ഓഫീസിൽ വച്ച് നടന്നു.
  • ജൂൺ ഇരുപത്തിയാറിനു അസാപിന്റെ ക്ലാസ് സംഘടിപ്പിച്ചു.
  • ജൂൺ ഇരുപത്തിയാറിനു നടന്ന ലഹരിവിരുദ്ധദിനാചരണം ബഹുമാനപെട്ട എച് എം ഉദ്‌ഘാടനം ചെയ്തു.
  • ജൂൺ ഇരുപത്തിയെട്ടിന് ധൻ ഫൌണ്ടേഷനിൽ നിന്നും സ്കൂളിന് ലാബ് എക്വിപ്മെന്റ്സ് ,വാട്ടർ പ്യൂരിഫയർ , കസേര,റൌണ്ട് ടേബിൾ, ലൈബ്രറി പുസ്തകങ്ങൾ, ലൈബ്രറി റാക്ക് എന്നിവ സംഭാവന നൽകി.
  • ജൂലൈ നാലിന് പ്രീപ്രൈമറി കാഥോത്സവം ബഹുമാനപെട്ട എച് എം ഉദ്‌ഘാടനം ചെയ്തു. യുവകഥാകാരി ശ്രീമതി. സജിതരത്നാകരൻ മുഖ്യാതിഥിയായി പങ്കെടുത്തു.
  • ജൂലൈ പത്തിന് എലിമല റ്റി റ്റി ഐ യിലെ അധ്യാപകർ സ്പോൺസർ ചെയ്ത ദേശാഭിമാനി പത്രം കുറ്റിച്ചൽ സർവീസ് സഹകരണ പ്രസിഡന്റ് ശ്രീ. കോട്ടൂർ സലിം വിതരണം ചെയ്തു ഉദ്‌ഘാടനം നടത്തി.
  • ജൂലൈ പന്ത്രണ്ടിന് വെള്ളനാട് ഹോസ്പിറ്റലിൽ നിന്നും കുട്ടികളുടെ കാഴ്ച പരിശോധിക്കാൻ ഡോക്ടർ എത്തിയിരുന്നു.
  • ജൂലൈ പതിമൂന്നിന് സ്കൗട്ട് ആൻഡ് ഗൈഡിസന്റെ ക്ലാസ് ഉണ്ടായിരുന്നു.
  • ജൂലൈ ഇരുപത്തിയൊന്നിന് ചന്ദ്ര ദിനവുമായിബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങൾ നടത്തി. സ്പെഷ്യൽ അസംബ്ലി, പോസ്റ്റർ രചന , ക്വിസ് മത്സരം, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ എൽ പി കുട്ടികൾ ഒരു ചാന്ദ്രദിന പതിപ്പ് നിർമിച്ചു.
  • ജൂലൈ ഇരുപത്തിഅഞ്ചിനു റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് ഉണ്ടായിരുന്നു.
  • ജൂലൈ ഇരുപത്തിആറിനു കാർഗിൽ വിജയ് ദിവസ്, കണ്ടൽ സംരക്ഷണ ദിനം എന്നിവയുമായി ബന്ധപ്പെട്ടു സ്പെഷ്യൽ അസംബ്ലി, പോസ്റ്റർ രചന, വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
  • ജൂലൈ ഇരുപത്തി ഒൻപതിന് കാട്ടാകട ബി ആർ സി യിൽ വച്ച് വിദ്യാരംഗം സംഘടിപ്പിച്ച സാഹിത്യ സെമിനാറിൽ പത്താം ക്ലാസ്സിലെ ട്വിൻസി പങ്കെടുത്തു.
  • ഓഗസ്റ്റ് ഒന്നിന് ഗോടെക് ന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി ഉദ്‌ഘാടനം ചെയ്തു. ബഹുമാനപെട്ട പി റ്റി എ പ്രെസിഡെന്റന്റിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
  • ഓഗസ്റ്റ് ഒന്നിന് ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. മിനി നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ് അദ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ മലവിള രാജേന്ദ്രൻ ആശംസ അർപ്പിചു.
  • ഓഗസ്റ്റ് എട്ടിന് നോ ടു ഡ്രഗ്സ് മായി ബന്ധപെട്ടു ഒരു ബോധവത്കരണ ക്ലാസ്  പഞ്ചായത്തു പ്രസിഡന്റ് ശ്രീ മണികണ്ഠൻ അവർകൾ ഉദ്‌ഘാടനം ചെയ്തു.
  • ഓഗസ്റ്റ് ഒൻപതിന് യുദ്ധവിരുദ്ധറാലിയും തുടർന്ന് പ്രതിജ്ഞയും ഉണ്ടായിരുന്നു.
  • ഓഗസ്റ്റ് ഒൻപതു മുതൽ പത്തിനൊന്ന് വരെ സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് നടത്തി. സ്പെഷ്യൽ അസംബ്ലി നടത്തി ഫ്രീഡം ഫെസ്റ്റ് ബഹുമാനപെട്ട എച് എം ഉദ്‌ഘാടനം ചെയ്തു. പത്താം ക്ലാസ്സിലെ ട്വിൻസി പ്രതിജ്ഞ ചൊല്ലി. ഓഗസ്റ്റ് പത്തിന് ഡിജിറ്റൽ പോസ്റ്റർ രചന, സെമിനാർ എന്നിവ നടത്തി. ഓഗസ്റ്റ് പതിനൊന്നിന് ഐ റ്റി കോർണർ , റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
  • ഓഗസ്റ്റ് പതിനൊന്നിന് ജനയുഗം സഹപാഠി അറിവുത്സവം ക്വിസ് മത്സരം സ്കൂളിൽ നടത്തി. എൽ പി യിലെ ആയുഷ് കൃഷ്ണ, യു പി യിലെ അനാമിക, എച് എസ് ലെ ദേവജ്ഞന എന്നിവർ വിജയിച്ചു.
  • ഓഗസ്റ്റ് പന്ത്രണ്ടിന് ലോകഗജദിനവുമായി ബന്ധപെട്ടു കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ കുട്ടികൾ സന്ദർശനം നടത്തി.
  • ഓഗസ്റ്റ് പതിമൂന്നിന് 1992 ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം നടത്തി.
  • ഓഗസ്റ്റ് പതിനാലിന് എച് എം ആയി പ്രൊമോഷൻ ആയിപോയ ശ്രീമതി. ശ്രീദേവി ടീച്ചറിന്റെ പാർട്ടി ഉണ്ടായിരുന്നു. സ്കൂളിന്റെയും,പി റ്റി എ യുടെയും വകയായി മോമെന്റോ നൽകി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു.
  • ഓഗസ്റ്റ് പതിനഞ്ചിനു സ്വതന്ദ്ര്യദിന പരിപാടികൾ വളരെ വിപുലമായി നടത്തി. സ്പെഷ്യൽ അസംബ്ലി, പതാകയുർത്തൽ, സ്വതന്ദ്ര്യദിനഗാനങ്ങൾ എന്നിവ ഉണ്ടായിരുന്നു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികളും അധ്യാപകരും ഫ്രീഡം ഫെസ്റ്റുമായി ബന്ധപെട്ടു വഴുതക്കാട് ടാഗോർ തീയേറ്ററിയിലേക്കു ഫീൽഡ് ട്രിപ്പ് നടത്തി.
  • സെപ്റ്റംബർ എട്ട് - കളക്ടർസ് സൂപ്പർ ഹൺഡ്രഡ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും നാലു കുട്ടികൾ സെലക്ഷൻ നേടി.അവർ അടുത്ത ലെവൽ മത്സരിക്കുന്നതിനായി കളക്ടറേറ്റിൽ വച്ച് നടന്ന ഇന്റർവ്യൂ ലും ഗ്രൂപ്പ് ഡിസ്‌ക്യൂഷനിലും പങ്കെടുത്തു.
  • സെപ്റ്റംബർ പതിനാലിന് സ്കൂളിൽ ചീര വിളവെടുപ്പ് നടത്തി. അന്നേദിവസം തന്നെ ഹിന്ദി ദിവസ് ആഘോഷിച്ചു.ഹിന്ദി ഭാഷയിൽ തന്നെ കുട്ടികൾ വിവിധ പരിപാടികൾ സ്പെഷ്യൽ അസ്സെംബ്ലയിൽ അവതരിപ്പിച്ചു.കൂടാതെ യു പി തല ഓണപതിപ്പു പ്രസിദ്ധീകരിച്ചു.
  • കളക്ടർസ് സൂപ്പർ ഹൺഡ്രഡ് എന്ന പ്രോഗ്രാമിൽ പത്താം ക്ലാസ്സിലെ ട്വിൻസി ക്കു ഫൈനൽ സെലെക്ഷൻ ലഭിച്ചു.
  • സെപ്റ്റംബർ പതിനാറിന് ഓസോൺ ദിനവുമായി ബന്ധപെട്ടു പോസ്റ്റർ രചന, ക്വിസ്, വീഡിയോ പ്രദർശനം എന്നിവ നടത്തി.
  • സെപ്റ്റംബർ ഇരുപതിന്‌ വരയുത്സവത്തിന്റെ ഉദഘാടനം പ്രശസ്ത ചിത്രകാരനും ഗായകനുമായ ശ്രീ റോയ് ഈഡൻ നിർവഹിച്ചു.
  • സെപ്റ്റംബർ  ഇരുപത്തിയൊന്നിന് ശാസ്ത്രമേളയുടെ ഉദഘാടനം ബഹുമാനപെട്ട എച് എം നിർവഹിച്ചു. സയൻസ്, മാത്‍സ്, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് എന്നീ മേഖലകളിൽ കുട്ടികൾ വിവിധങ്ങളായ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.


ഓഗസ്റ്റ് പതിനാലിന് എച് എം ആയി പ്രൊമോഷൻ ആയിപോയ ശ്രീമതി. ശ്രീദേവി ടീച്ചറിനു സ്കൂളിന്റെയും,പി റ്റി എ യുടെയും വകയായി മോമെന്റോ നൽകി.

44080_hm promotion2
44080_hm promotion1

സ്വാതന്ദ്ര്യദിനാഘോഷങ്ങൾ

44080_independence day

ശാസ്ത്രദിനം

44080_science day

മില്ലെറ്റ് ഇയറുമായി ബന്ധപെട്ടു ചെറുധാന്യങ്ങളുടെ പ്രാധാന്യം കുട്ടികളിലും രക്ഷകർത്താക്കളിലും എത്തിക്കാനായി മില്ലെറ്റ് ഫെസ്റ്

44080_millet fest 1
44080_millet fest 2

1992 ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം

44080_sngamam1
44080_sangamam2

യു എസ് എസ് വിജയി- അഭിനയ എസ് ആർ