ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/എസ് ആർ ജി

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 28 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അധ്യാപകരുടെ സമിതിയാണ് എസ് ആർ ജി .എസ് ആർ ജിയുടെ പ്രാധ്യാന്യം തിരിച്ചറിഞ്ഞുകൊണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അധ്യാപകരുടെ സമിതിയാണ് എസ് ആർ ജി .എസ് ആർ ജിയുടെ പ്രാധ്യാന്യം തിരിച്ചറിഞ്ഞുകൊണ്ട് അതീവ പ്രാധാന്യത്തോടെയാണ് എസ് ആർ ജി ചേരുന്നത് .എല്ലാ ദിവസവും വെള്ളിയാഴ്ച വൈകുന്നേരം 3.45 മുതൽ 5 മണി വരെയാണ് എസ് ആർ ജി ചേരുന്നത് . എസ് ആർ ജിക്ക് മുന്നോടിയിയായി ഒരു പ്രൊഫോമ അധ്യാപകർക്കു നൽകുന്നു.

പ്രൊഫോമയിൽ രേഖപ്പെടുത്തേണ്ട വിവരങ്ങൾ

  • കഴിഞ്ഞ എസ് ആർ ജി യുടെ വിശകലന കുറിപ്പ്
  • ഈ ആഴ്ചയിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ അവലോകന ക്കുറിപ്പ്
  • ഈ ആഴ്ചയിൽ ഏതെങ്കിലും ഒരു ക്ലാസിൽ നൽകിയ പ്രവർത്തന വിശദാശം
  • ക്ലബിൽ നടന്ന പ്രവർത്തനം
  • പുസ്തകചങ്ങാതി , വാർത്തകൾക്കപ്പുറം ,‍ ഡയാറിയം എന്നിവ പൂർത്തിയാക്കിയ കുട്ടികളുടെ എണ്ണം
  • അടുത്ത ആഴ്ചയിലെ പ്രവർത്തനങ്ങൾ

പ്രൊഫോമ പൂർത്തിയാക്കി വ്യാഴാഴ്ച എസ് ആർ ജി കൺവീനറെ ഏൽപിക്കണം . പ്രഥമാധ്യാപകൻ പ്രൊഫോമ വിശകലനം ചെയ്ത് എസ് ആർ ജി യിൽ അവതരിപ്പിക്കും .

എസ് ആർ ജി അജണ്ട

  • ഈശ്വരപ്രാർത്ഥന
  • സ്വാഗതം
  • പ്രഥമാധ്യാപകന്റെ ആമുഖാവതരണം
  • ക്ലാസ് പ്രവർത്തനങ്ങളുടെ അവതരണം ( ഉല്പന്നങ്ങളുടെ സഹായത്തോടെ )
  • പ്രഥമാധ്യാപകന്റെ ക്രോഡീകരണം
  • അടുത്ത ആഴ്ചയിലെ പ്രവർത്തനങ്ങളുടെ ആസൂത്രണം
  • മിനിറ്റ്സ് അവതരണം
  • നന്ദി