ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്‌കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ കീഴിൽ മുഴുവൻ സ്റ്റാഫിന്റേയും സഹകരണത്തോടെ ഭംഗിയായി മുന്നോട്ടു പോകുന്നു.

2021-22 അക്കാദമിക വർഷത്തിൽ നടന്ന പ്രവർത്തനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

  • ജ‍ൂൺ 1, 2021--- ഓൺലൈൻ പ്രവേശനോത്സവം

കോവിഡ് 19 ലോകത്താകമാനം അതിൻെറ ഭീതിദമായ ചിറകുവിരിച്ച് തകർന്നാടുമ്പോൾ പുത്തനുടുപ്പ‍ും അതിലേറെ നിറമാർന്ന ചിന്തകളോടും വിദ്യാലയാങ്കണത്തിലേക്ക് കടക്കുവാൻ വെമ്പ‍ുന്ന കുട്ടികൾക്ക് നവ്യാന‍ുഭവമായി സ്ക്ക‍ൂളിൻറ ഡിജിറ്റൽ പ്രവേശനോത്സവം. സംസ്ഥാന, ജില്ലാതല ഉത്ഘാടനത്തിനു ത‍ുടർച്ചയായി ജി എച്ച് എസ് എസ് പള്ളിക്കരയിലും വിവിധങ്ങളായ കലാപരിപാടികളോടെ നടക്ക‍ുകയ‍ും ക‍ുട്ടികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്ത‍ു. സ്ക്ക‍ൂൾ ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ സ്വാഗതം നേരുകയും വാർഡ് മെമ്പർ സിദ്ദീഖ് പള്ളിപ്പ‍ുഴയുടെ അധ്യക്ഷതയിൽ ബഹു: പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് ശ്രീ: ക‍ുമാരൻ അവ‍ർകൾ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

  • ജ‍ൂൺ 5, ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്ക്ക‍ൂൾ അങ്കണത്തിൽ ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ വൃക്ഷത്തൈ നട്ട് സ്ക്ക‍ൂൾ തല പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 'ഡ്രൈഡേ' ആചരണത്തിൻെറ ഭാഗമായി വീട‍ും പരിസരവും വൃത്തിയാക്കുവാനും അതിൻെറ ഫോട്ടോ അയച്ചു തരുവാനും ക‍ുട്ടികളോട് ആവശ്യപ്പെട്ട‍ു. 'എൻെറ മരം' എന്ന പരിപാടിയുൻോ.