നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2019-21
2019-20 പ്രവർത്തന റിപ്പോർട്ട്
2019 ജനുവരി 23 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്ന് യൂണിറ്റിന് ആവശ്യമായ 40 പേരെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്‍ചയും വൈകിട്ട് 03.30 മുതൽ 04.30 വരെ യൂനിറ്റ് അംഗങ്ങൾക്കുള്ള ക്ലാസ്‍സ് കൈറ്റ് മാസ്‍റ്ററുടെയും കൈറ്റ് മിസ്‍ട്രസിന്റെയും നേതൃത്വത്തിൽ നടക്കുന്നു. 25 ക്ലാസുകളാണ് മൊഡ്യൂൾ പ്രകാരം നടത്തിയത്. സ്‍കൂൾതല നിർവാഹക സമിതിയുടെ നിർദേശപ്രകാരവും, എസ്ഐടിസി, ജോയിൻറ് എസ്ഐടിസി എന്നിവരുടെ സാങ്കേതിക ഉപദേശത്തോടെ യുമാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ജൂൺ 11, ഒക്ടോബർ 4 എന്നീ തീയതികളിൽ യൂണിറ്റംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ജില്ലാ കോർഡിനേറ്റർ ബി എം ബിജു സർ ക്ലാസ്‍സെടുത്തു. സബ്‍ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ പ്രോഗ്രാമിങ് മത്സരത്തിൽ നമ്മുടെ യൂണിറ്റിൽ നിന്നും 8 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രോഗ്രാമിങ് മത്സരത്തിൽ സബിൻ ബി എസ് ഒന്നാം സ്ഥാനം നേടി ജില്ലാതല ക്യാമ്പിൽ പങ്കാളിയായി. സ്‍കൂളിൽ നടന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കാളികളായി. രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്‍സ്, ഓൺലൈൻ പഠന കാലത്തെ മാറിയ സാഹചര്യത്തിൽ അമ്മമാരെ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നടത്തിയ മൊബൈൽ പരിശീലനം എന്നിവയും യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളായി മാറി.