ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അധ്യാപക ദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 22 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ലഘുചിത്രം ലഘുചിത്രം|[[പ്രമാണം:44354 TEACHERS DAY 2.jpg|ലഘുചിത്രം]] അധ്യാപകരുടെ അധ്യാപകനായ ഡോ. എസ് രാധാകൃഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അധ്യാപകരുടെ അധ്യാപകനായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മ ദിനമായ സെപ്റ്റംബർ 5 വൈവിധ്യമാർന്ന പരിപാടികളോടെ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. രാലിലെ പ്രത്യക അസംബ്ലി ക്രമീകരിച്ചു. അസംബ്ലിയിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട്ഹാരീസ് , എസ് ആർ ജി കൺവീനർ രേഖ , അധ്യാപക വിദ്യാർത്ഥി അരുൺ , വിദ്യാർത്ഥി അനന്തനാരായൺ എന്നിവർ അധ്യാപകദിനത്തിന്റെയും അധ്യാപനത്തിന്റെയും മഹത്വത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാലയത്തിലെ പരിശീലനത്തിനെത്തിയ അധ്യാപക വിദ്യാർത്ഥികളുൾപ്പെടെ മുഴുവൻ അധ്യാപകരെയും ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആശംസാകാർഡും പൂവും നൽകി ആദരിച്ചു. ഗാന്ധി ദർശൻ മികച്ചകൺവീനർ പുരസ്കാരം നേടിയ കവിത്രാരാജൻ റ്റീച്ചറെയും ജില്ലയിലെ മികച്ച ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് നേടിയതിന് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സാറിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. രാവിലെയുള്ള നാല് പീരീഡുകളിൽ എല്ലാ ക്ലാസുകളിലും ക്ലാസെടുത്തത് വിദ്യാർത്ഥികളായിരുന്നു.