ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അധ്യാപക ദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപകരുടെ അധ്യാപകനായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മ ദിനമായ സെപ്റ്റംബർ 5 വൈവിധ്യമാർന്ന പരിപാടികളോടെ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. രാലിലെ പ്രത്യക അസംബ്ലി ക്രമീകരിച്ചു. അസംബ്ലിയിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട്ഹാരീസ് , എസ് ആർ ജി കൺവീനർ രേഖ , അധ്യാപക വിദ്യാർത്ഥി അരുൺ , വിദ്യാർത്ഥി അനന്തനാരായൺ എന്നിവർ അധ്യാപകദിനത്തിന്റെയും അധ്യാപനത്തിന്റെയും മഹത്വത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാലയത്തിലെ പരിശീലനത്തിനെത്തിയ അധ്യാപക വിദ്യാർത്ഥികളുൾപ്പെടെ മുഴുവൻ അധ്യാപകരെയും ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആശംസാകാർഡും പൂവും നൽകി ആദരിച്ചു. ഗാന്ധി ദർശൻ മികച്ചകൺവീനർ പുരസ്കാരം നേടിയ കവിത്രാരാജൻ റ്റീച്ചറെയും ജില്ലയിലെ മികച്ച ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് നേടിയതിന് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സാറിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. രാവിലത്തെ 4 പീരീയഡുകളിൽ വിദ്യാർത്ഥികൾ അധ്യാപകരായി. കൃത്യമായ തയ്യാറെടുപ്പോടെ യാതൊരു ഭാവപ്പകർച്ചയുമില്ലാതെയാണ് കുഞ്ഞുങ്ങൾ ക്ലാസ് കൈകാര്യം ചെയ്തത്. വിദ്യാർത്ഥികളെല്ലാപേരും അവരുടെ പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കി. കുഞ്ഞുങ്ങൾ മനോഹരമായ ആശംസാകാർഡുകൾ തയ്യാറാക്കി തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കു നൽകി.തികച്ചും വ്യത്യസ്തമായ ഒരു ദിനം വിദ്യാലയത്തിനും കുഞ്ഞുമക്കൾക്കും സമ്മാനിക്കാൻ കഴിഞ്ഞതിൽ അഭിമാനവും ചാരിതാർത്ഥ്യവും തോന്നി.