സെന്റ് മേരീസ് എച്ച് എസ് കൈനകരി/ലിറ്റിൽകൈറ്റ്സ്
വിവരവിനിമയ സാങ്കേതികവിദ്യയിൽ കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന കഴിവുകൾ പരിപോഷിപ്പിക്കുക,വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർഥികളെ പങ്കാളികളാക്കുക,വിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം ഒരുക്കുക ഈ ലക്ഷ്യങ്ങളോടെ 2021 മുതൽ ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തിച്ചുവരുന്നു.ആനിമേഷൻ, പ്രോഗ്രാമിംഗ്,റോബോട്ടിക്സ് ,മൊബൈൽ ആപ്പ് നിർമ്മാണം ,ഗ്രാഫിക് ഡിസൈനിങ്,സൈബർ സുരക്ഷ,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് എന്നിവയിൽ വിവിധ പരിശീലനങ്ങൾ,വിദഗ്ധരുടെ ക്ലാസുകൾ,ക്യാമ്പുകൾ ഇവയും നടത്തപ്പെടുന്നു.