ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 12 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 - '19 അധ്യയന വർഷം മ‍ുതലാണ് ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട് സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍ യൂണിറ്റ് ആരംഭിച്ചത്. ഒര‍ോഅധ്യയനവർഷവും 8-ാം ക്ലാസിലെ ആകെ 44 ക‍ുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്ക‍ുന്ന‍ത്. 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടുന്നതാണ്

44കുട്ടികൾ.കായികക്ഷമത, എഴ‍ുത്ത‍ുപരീക്ഷ എന്നിവയില‍ൂടെയാണ് ക‍ുട്ടികളെ തെരഞ്ഞെട‍ുക്ക‍ുന്നത്. തെരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധം,

ലക്ഷ്യബോധം,സാമ‍ൂഹിക പ്രതിബദ്ധത, കായികക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ ത‍ുടങ്ങിയ സ്വഭാവ ഗ‍ുണങ്ങൾ വിവിധ ക്ലാസ്സ‍ുകളില‍ൂടെ

ഉറപ്പാക്ക‍ുന്ന‍ു.എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. കായിക പരിശീലനം, പരേഡ്, റോഡ്

സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും

ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്.

ഓണം ക്യാമ്പ്