ജി യു പി എസ് വെള്ളംകുളങ്ങര/ലഹരിവിര‍ുദ്ധ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 11 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35436guv (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ലക്ഷ്യങ്ങൾ

*ലഹരിയുടെ ദോഷവശങ്ങളെക്ക‍ുറിച്ച് കുട്ടികൾക്ക് അവബോധം നൽകുക

*ആ മാരക വിപത്തിനെതിരെ കുട്ടികളെ പടപൊരുതേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക

*ലഹരിക്കെതിരെ ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ദിശാബോധം നൽകുക,

*ലഹരിക്കെതിരെയുള്ള പോരാട്ടം കുട്ടികളിലൂടെ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക.


പ്രവർത്തനങ്ങൾ 2022-23


ലഹരി വിമ‍ുക്ത കേരളം - ലഹരി വിമ‍ുക്ത ക്യാമ്പയിൻ


'ലഹരി മുക്ത കേരളം' - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നവംബർ ഒന്നു വരെ നീളുന്ന തീവ്ര യജ്ഞ  പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം ഒക്ടോബർ ആറാം തീയതി വ്യാഴാഴ്ച രാവിലെ 11-മണിക്ക് വാർഡ് മെമ്പർ ശ്രീ.ജയകൃഷ്ണൻ നിർവഹിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അന്നേദിവസം രാവിലെ 10 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നത്  കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. 'ലഹരി 'എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുവാൻ അക്ഷീണം പ്രയത്നിക്ക‍ുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്.

പ്രഥമാധ്യാപിക കെ.കെ. ഷൈല, ലഹരി വിരുദ്ധ ക്ലബ് കൺവീനറും, അധ്യാപികയുമായ അനുശ്രീ, അധ്യാപകരായ രജനീഷ് വി. , സിന്ധു എസ്. തുടങ്ങിയവർ കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.അന്നേദിവസം തന്നെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു ലഹരി വിരുദ്ധ സന്ദേശങ്ങളും, ലഹരി വിരുദ്ധ പ്ലക്കാർഡുകളും കയ്യിലേന്തി, കുട്ടികളുടെ സജീവ പങ്കാളിlത്തത്തോട‍ു കൂടി നടത്തിയ റാലി ശ്രദ്ധേയമായ ഒരു പ്രവർത്തനമായി.വിദഗ്ധർ നയിച്ച ബോധവൽക്കരണ ക്ലാസ്സ‍ുകൾ, ലഹരിവിര‍‍ുദ്ധ ദീപം തെളിയിക്കൽ, പ്രതീകാത്‍മക ലഹരിവസ്‍ത‍ുക്കൾ കത്തിക്കൽ, ലഹരിവിര‍ുദ്ധ പ്രതിജ്ഞ, ലഹരിവിര‍‍ുദ്ധ ശ‍ൃംഖല എന്നീ പ്രവർത്തനങ്ങള‍ും ക‍ുട്ടികള‍ുടേയ‍ും, രക്ഷിതാക്കള‍ുടേയ‍ും, അധ്യാപകര‍ുടേയ‍ും, സ്‍ക‍ൂളിന്റെ അഭ്യ‍ുദയകാംക്ഷികള‍ുടേയ‍ും സജീവ പങ്കാളിത്തത്തോടെ സ്‍ക‍ൂളിൽ നടത്ത‍ുകയ‍ുണ്ടായി.


ലഹരി വിമ‍ുക്ത കേരളം - സ്‍ക‍ൂൾതല ക്യാമ്പയിൻ