ജി യു പി എസ് വെള്ളംകുളങ്ങര/ലഹരിവിരുദ്ധ ക്ലബ്ബ്/2023-24
രൂപീകരണം - ജൂൺ , 2023
കൺവീനർ:- അനുശ്രീ വി.കെ. (അധ്യാപിക)
പ്രസിഡന്റ് - അശ്വജിത്ത് എസ്. (ക്ലാസ്സ് -6)
സെക്രട്ടറി - ഹൃദ്യ ഡി. (ക്ലാസ്സ് -5)
ആകെ അംഗങ്ങളുടെ എണ്ണം - 20
പ്രവർത്തനങ്ങൾ
ജൂൺ 26 :- ലോക ലഹരിവിരുദ്ധ ദിനം
2023 ജൂൺ 26ന് ജി.യു.പി.എസ്. വെള്ളംകുളങ്ങരയിൽ ലോക ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.അന്നേ ദിവസം പ്രത്യേക അസംബ്ലിയോട് കൂടിയാണ് സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചത്.ലഹരി എന്ന വിപത്തിനെ കുറിച്ച് പ്രധാനാധ്യാപിക സുമി ടീച്ചർ അസംബ്ലിയിൽ കുഞ്ഞുങ്ങളോട് സംസാരിച്ചു.വൈഷ്ണവ് യു.നായർ കുട്ടികൾക്കായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ശേഷം കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന നടത്തി.കുട്ടികളുടെ വിവിധ പോസ്റ്റർ രചനകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.ശേഷം വിവിധ ലഹരിവസ്തുക്കളുടെ പ്രതീകാത്മക ദഹനം നടത്തി.
ഉച്ചകഴിഞ്ഞ് കേരള സ്റ്റേറ്റ് പോലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് രക്ഷകർത്താക്കൾക്കായി നടത്തി.ലഹരി നമ്മുടെ സമൂഹത്തെ എത്രത്തോളം കാർന്നു തിന്നുകൊണ്ടിരിക്കുകയാണെന്നും അതിൽ നിന്നും നമ്മുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നും ബോധവൽക്കരണ ക്ലാസിൽ ചർച്ച ചെയ്തു.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഒരു ദിവസം മാത്രം നടത്തേണ്ട ഒന്നല്ല, അത് നമ്മുടെ ജീവിതത്തിന്റെ ആവശ്യകതയായിട്ട് നിരന്തരം നടത്തേണ്ട പ്രവർത്തനമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ക്ലാസ് അവസാനിച്ചു.
ലഹരിമുക്ത കേരളം ,നവകേരളം
കുട്ടിക്കഥകളിലൂടെ ലഹരിവിരുദ്ധ ബോധവത്ക്കരണം നൽകി ജി.യു.പി.എസ്. വെള്ളംകുളങ്ങര. ജി.യു.പി.എസ് വെള്ളംകുളങ്ങരയിൽ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും,രക്ഷകർത്താക്കൾക്കുമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചെങ്ങന്നൂർ സർക്കിളിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. പി.സജികുമാർ സാറാണ് ക്ലാസ് നയിച്ചത്. നിരവധി ചെറിയ കഥകളിലൂടെ വലിയ തിരിച്ചറിവുകളാണ് അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചത്. ലഹരിവിരുദ്ധ ക്ലബ് കോർഡിനേറ്റർ വി.കെ.അനുശ്രീ, സീനിയർ അധ്യാപകരായ വി.രജനീഷ്, എസ്.സിന്ധു,വി.എഫ്. രഹീനാബീഗം എന്നിവർ രക്ഷിതാക്കളോടും കുട്ടികളോടും സംവദിച്ചു. ശേഷം കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും നടത്തി.