ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ക്യാമ്പോണം 2023

ലിറ്റിൽ കൈറ്റ് കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സിന്റെ ഒമ്പതാം ക്ലാസിലെവിദ്യാർത്ഥികൾക്കുള്ള സ്കൂൾതല ക്യാമ്പ് 2023 സെപ്റ്റംബർ ഒന്നാം തീയതി സ്കൂളിൽ നടന്നു മാവേലിക്കര B H സ്കൂളിലെ ജോളി ടീച്ചർ നയിച്ച ക്ലാസിൽ എല്ലാ കുട്ടികളും പങ്കെടുത്തു കുട്ടികൾ സ്ക്രാച്ച് അനിമേഷൻ എന്നിവയിൽ വിദഗ്ധ പരിശീലനം നേടി സോഫ്റ്റ്‌വെയറുകളിൽ ഓണപ്പൂക്കളം ഓണക്കളികൾ ഊഞ്ഞാലാട്ടം ആശംസ കാർഡുകൾ ഓണമേളം തുടങ്ങിയവ സൃഷ്ടിക്കുകയും ഓപ്പൺ ടൂൺസ് സ്ക്രാച്ച് ത്രീ എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നേടുകയും ചെയ്തു . രാവിലെ10 മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം നാലരയ്ക്ക് അവസാനിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നു വിവരസാങ്കേതികവിദ്യയുടെ പുതിയ  പുതിയ മേഖലകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയ ഈ ക്യാമ്പ് വളരെയധികം ഉല്ലാസകരവും പ്രയോജനപ്രദവും ആയിരുന്നു