ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
ഡോ .അരുൺ എസ് നായർ IAS
ഒരു വിദ്യാലയത്തിന്റെ കഥ , ഒരു നാടിന്റെ കഥയാണ് .വിദ്യ പകർന്നു നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല ഒരു വിദ്യാലയത്തിന്റെ ധർമ്മം ,ഒരു തലമുറയെ വാർത്തെടുക്കുന്നതുമുതൽ ഒരു നാടിൻറെ ചരിത്രത്തെ രൂപപ്പെടുത്തുന്നതിൽ വരെ അതിനു പങ്കുണ്ട് .അത്തരത്തിലുള്ള ഒരു വിദ്യാലയത്തിന്റെ ചരിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതാണ് ഒരു വിദ്യാർത്ഥി എന്ന നിലയിൽ എന്റെ ഭാഗ്യങ്ങളിൽ ഒന്ന് .വിപ്ലവ ചരിത്രം പേറുന്ന കടക്കലിന്റെ മണ്ണിൽ വിദ്യയുടെ വിപ്ലവം സൃഷ്ടിച്ച എന്റെ വിദ്യാലയം - ഗവ : എച്ച എസ് എസ് കടക്കൽ .
എസ് രാജദാസ്