ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്


ഫ്രീഡം ഫസ്റ്റ് 2023 ന്റെ ഭാഗമായി കല്ലറ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടക്കുകയുണ്ടായി . പോസ്റ്റർ മത്സരത്തിൽ നിന്നും വിജയിച്ച രണ്ടുപേർക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനം നൽകുകയും ഫ്രീഡം ഫസ്റ്റ് സന്ദേശം അസംബ്ലിയിൽ വായിക്കുകയും ഉണ്ടായി .ഐടി കോർണർ സംഘടിപ്പിക്കുകയും സ്കൂളിലെ എൽ പി ക്ലാസ് മുതൽ വിഎച്ച്എസ്ഇ വരെയുള്ള എല്ലാ കുട്ടികൾക്കും ഐടി കോർണർ കാണാനുള്ള അവസരം ഒരുക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഐ ടി കോർണർ വളരെയേറെ സഹായിച്ചു . എല്ലാ കുട്ടികളും അത്യുത്സാഹത്തോടുകൂടി തന്നെ ഐടി കോർണറിലെ ഓരോ റോബോട്ടിക്ക് ഉപകരണങ്ങളെയും കാണുകയും കുട്ടികൾക്കുണ്ടായ സംശയങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ വ്യക്തമായ വിശദീകരണം നൽകുകയും ചെയ്തു.