സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
09:02, 2 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ആരക്കുന്നം സെൻറ് ജോർജസിൽ റോബോട്ടിക് ക്ലാസ് ആരംഭിച്ചു

(24-06-2023) മുളന്തുരുത്തി: വിവരസാങ്കേതികവിദ്യ ഇന്ന് നിർമ്മിത ബുദ്ധിയിലൂടെ റൊബോട്ടുകൾ ഉപയോഗിച്ചുള്ള വളർച്ചയുടെ പാതയിലാണ്. കൃത്രിമ ബുദ്ധിയും വയർലെസ് സങ്കേതങ്ങളും നാനോ ടെക്നോളജിയും സമന്വയിപ്പിച്ച് മുൻകാലങ്ങളിൽ ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന തരത്തിലുള്ള റോബോട്ടുകളാണ് ഇന്ന് രൂപം കൊള്ളുന്നത്. മനുഷ്യർക്ക് പകരം ഉപയോഗിക്കാനും മനുഷ്യരുടെ പ്രവർത്തനങ്ങളെ പ്രതി പ്രവർത്തിക്കാനും കഴിയുന്ന യന്ത്രങ്ങൾ വികസിപ്പിച്ചെടുക്കാൻ ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ഏത് സാഹചര്യത്തിലും ഏത് തരത്തിലുള്ള റോബോട്ടുകൾ ഉപയോഗിക്കാൻ കഴിയും ഇന്ന് . അപകടകരമായ സാഹചര്യങ്ങളിൽ അതായത് ബോംബ് കണ്ടെത്തുന്നതിലും നിർജ്ജീവമാക്കുന്നതും ഉൾപ്പെടെ മനുഷ്യർക്ക് അതിജീവിക്കാൻ കഴിയാത്ത അവസ്ഥകളിൽ റോബോട്ടുകൾ ഉപയോഗിക്കുന്നു .പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് ഡിപ്പാർട്ട്മെൻറ് നേതൃത്വം നൽകുന്ന ലിറ്റിൽ കൈറ്റ് സ് ക്ലബുകൾ വിദ്യാർത്ഥികളുടെ ഐടി രംഗത്തുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും പുത്തൻ സാങ്കേതികവിദ്യയിൽ പരിശീലനവും നൽകിവരുന്നു .സെന്റ് ജോർജസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കോലഞ്ചേരി നിയോ ടെക് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ തികച്ചും സൗജന്യമായി എറണാകുളം ജില്ലയിൽ ആദ്യമായി റോബോട്ടിക് പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൈറ്റിന്റെ എറണാകുളം ജില്ലാ ഐ.ടി. കോ-ഓർഡിനേറ്റർ സ്വപ്ന ജി നായർ നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ആരക്കുന്നം വലിയ പള്ളി വികാരി റവ.ഫാ. റിജോ ജോർജ് കൊമരിക്കൽ , കൈറ്റ് മാസ്റ്റർ ട്രെയിനർ സിജോ ചാക്കോ , ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ഡെയ്സി വർഗീസ്,  സീനിയർ അസിസ്റ്റന്റ് മഞ്ജു കെ ചെറിയാൻ , കോലഞ്ചേരി നിയോ ടെക് ലേണിംഗ് ഡയറക്ടർ ശെൽവരാജ് എം,ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ് ബേബി ,ബോബി പോൾ , സ്റ്റാഫ്  സെക്രട്ടറി റവ.ഫാ മനു ജോർജ് കെ , റോബോട്ടിക് ക്ലാസ് കോ-ഓഡിനേറ്ററും അധ്യാപികയുമായ മെറീന എബ്രഹാം ജെ അധ്യാപകരായ ജാസ്മിൻ വി ജോർജ് ,മഞ്ജു വർഗീസ് എന്നിവർ സംസാരിച്ചു

26001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26001
യൂണിറ്റ് നമ്പർLK/26001/2018
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മഞ്ജു കെ ചെറിയാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാസ്മിൻ വി ജോർജ്ജ്
അവസാനം തിരുത്തിയത്
02-09-202326001


ഡിജിറ്റൽ മാഗസിൻ 2019

ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂളിൽ 2018 -19 അധ്യയനവർഷം മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തനം ആരംഭിച്ചു
                                                    യൂണിറ്റ് നം LK/2018/26001
ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്‌ഘാടനം സ്കൂൾ മാനേജർ സി കെ റെജി നിർവഹിക്കുന്നു
ക്ലബ് സർട്ടിഫിക്കറ്റ് ജില്ലാ ഐ ടി കോ- ഓർഡിനേറ്റർ സിജോ ചാക്കോ നൽകുന്നു


ക്ലബ് ഒരു സാമൂഹിക പ്രശ്‍നം ഏറ്റെടുത്തു നടപ്പിലാക്കി


ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിലെ നേഹ സന്തോഷ് എന്ന കുട്ടിയാണ് നടക്കാവ് - കൂത്താട്ടുകുളം റോഡിൽ വെട്ടിക്കുളങ്ങര എന്ന സ്ഥലത്ത് റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കുളത്തിന് സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യം സ്കൂൾ മാനേജർ സി.കെ റെജിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് .നിത്യേന സ്കൂൾ ബസ്സിൽ അതുവഴി യാത്ര ചെയ്യുന്ന നേഹയും കൂട്ടുകാരും സഹയാത്രികരായ അധ്യാപകരേയും വിദ്യാർത്ഥികളെയും കുളത്തിന്റെ അപകടകരമായ അവസ്ഥ ബോധ്യപ്പെടുത്തി.ഈ സ്ഥലത്ത് കുട്ടികളും അധ്യാപകരും ചെല്ലുകയും കുളത്തിന് കുട്ടികൾ ചേർന്ന് നിന്ന് സംരക്ഷണവലയം തീർത്ത് പ്രതിഷേധം അറിയിക്കുകയും ചെയ്തു .ആയിരക്കണക്കിന് വാഹനങ്ങളും പതിനായിരക്കണക്കിന് യാത്രക്കാരും കടന്നു പോകുന്ന തിരക്കേറിയ സ്ഥലത്താണ് നിറഞ്ഞ് കവിഞ്ഞ രീതിയിൽ കുളം സ്ഥിതി ചെയ്യുന്നത്. കുട്ടികൾ തന്നെ മുൻകൈ എടുത്ത് ബോധവത്ക്കരണം നടത്തുകയും ചെയ്തു ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഒത്തൊരുമിച്ച് നടത്തിയ ഈ പ്രവർത്തനത്തിന് നല്ലപാഠം കോ-ഓർഡിനേറ്റർമാരായ ഡെയ്സി വർഗീസ് ,റോയ് ജോസ് വി എന്നിവർ നേതൃത്വം നൽകി.

കുളത്തിന് സംരക്ഷണഭിത്തി

വെട്ടികുളത്തിനു സംരക്ഷണഭിത്തി ആയി

മുളന്തുരുത്തി . മരട് സ്കൂൾ വാൻ അപകടത്തിൽപ്പെട്ട കുളത്തിന്റെ സമാനസാഹചര്യം ഉണ്ടായിരുന്ന തുരുത്തിക്കര വെട്ടികുളത്തിനു സംരക്ഷണഭിത്തി ഇല്ലാത്ത സ്ഥിതി ആരക്കുന്നം സെന്റ്. ജോർജ്ജസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ നേഹ സന്തോഷിന്റെ ശ്രദ്ധയിൽപ്പെടുകയും കുട്ടി ഇൗ വിവരം സ്കൂൾ അധികൃതരെ അറിയിച്ചതിനെ തുടർന്നു ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ അധ്യാപകരായ ഡെയ്സി വർഗീസ്, മഞ്ചു കെ ചെറിയാൻ , കെ എ ബിജോയ്, ജിനു ജോർജ് എം എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സംഭവസ്ഥലം സന്ദർശിച്ചു.പ്രതീകാത്മകമായി പ്രതിരോധ ഭിത്തി തീർത്തു പ്രതിഷേധിച്ചിരുന്നു. തുടർന്ന് സ്കൂൾ മാനേജർ സി കെ റെജി സ്കൂൾ NCC ചുമതല വഹിക്കുന്ന അധ്യാപകൻ ഫാ. മനു ജോർജ് കെ എന്നിവരുടെ നേതൃത്വത്തിൽ PWD യുടെ അനുവാദത്തോടെ സംരക്ഷണഭിത്തി നിർമ്മിക്കുവാൻ ശ്രമം ആരംഭിക്കുകയും കൊച്ചി സൺപോൾ ഗ്രൂപ്പ് ഒാഫ് കമ്പനീസ് ചെയർമാനും മാനേജിംങ്ങ് ഡയറക്ടർ ആയ സണ്ണി പോളിനെ സമീപിക്കുകയും കുളത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ട അദ്ദേഹം സാമൂഹ്യപ്രതിബന്ധതയുടെ ഭാഗമായി സംരക്ഷണഭിത്തി സൗജന്യമായി നിർമ്മിക്കുവാൻ മുമ്പോട്ട് വരുകയുണ്ടായി . സംരക്ഷണഭിത്തി നിർമാണം പൂർത്തീകരിച്ച്29ന് രാവിലെ10 മണിക്ക് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുളള ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് സ്കൂൾ മാനേജർ സി കെ റെജി ,ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി PTA പ്രസിഡന്റ് എം ജെ സുനിൽ എന്നിവർ അറിയിച്ചു

  • വെട്ടിക്കുളം സംരക്ഷണഭിത്തി നാടിനു സമർപ്പിച്ചു.*

മുളന്തുരുത്തി തുരുത്തിക്കരയിൽ സംരക്ഷണഭിത്തിയില്ലാതെ അപകട സാധ്യതയിൽ കിടക്കുന്ന വെട്ടിക്കുളം ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പഠിക്കുന്ന നേഹ സന്തോഷ് എന്ന കുട്ടിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്കൂൾ അധ്യാപകരെ വിവരം അറിയിക്കുകയും തുടർന്നു പുതിയതായി രൂപീകരിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും വെട്ടിക്കുളം സന്ദർശിക്കുകയും വിദ്യാർത്ഥികൾ പ്രതീകാത്മകമായി സംരക്ഷണഭിത്തി തീർത്തു പ്രതിഷേധിക്കുകയും ചെയ്തിരുന്നു .തുടർന്ന് സ്കൂൾ മാനേജർ സി.കെ റെജിയും NCC ചുമതലയുള്ള അധ്യാപകൻ റവ.ഫാ .മനു ജോർജ് കെ യും PWD യുമായി ബന്ധപ്പെട്ടെങ്കിലും പെട്ടെന്ന് സംരക്ഷണഭിത്തി നിർമിക്കുക എളുപ്പമല്ല എന്നു പറഞ്ഞതനുസരിച്ച് കൊച്ചി സൺപോൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സണ്ണി പോളിനെ സമീപിക്കുകയും കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംരക്ഷണഭിത്തി സൗജന്യമായി നിർമ്മിക്കുവാൻ സമ്മതിക്കുകയും ചെയ്തു. ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ NCC യുടെ നേതൃത്വത്തിൽ നിർമ്മാണം ആരംഭിച്ചു പൂർത്തീകരിച്ച് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള lAS നാടിനു സമർപ്പിച്ചു.തുരുത്തിക്കര ബേത് ലഹേം ചാപ്പൽ ഹാളിൽ ചേർന്ന സമ്മേള ന ത്തിൽ മുളംന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യൻ കൊള്ളിനാൽ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ഉപഡയറക്ടർ സി.എ സന്തോഷ് ,മുൻ ADM സി.കെ.പ്രകാശ് ,റവ.ഫാ.സെബു പോൾ വെcണ്ടപ്പിള്ളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുധ രാജേന്ദ്രൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ A K ബാലകൃഷ്ണൻ ,V. K വേണു, നിജി ബിജു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി സജി ,സൺ പോൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ സുരേഷ് ,ജേക്കബ് വൈദ്യൻ ,PTAപ്രസിഡന്റ് M.J സുനിൽ ,M R മുരളീധരൻ ,സാം ജോർജ് ബേബി ,ഡെയ്സി വർഗീസ് ,റവ.ഫാ.മനു ജോർജ് കെ ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ മാനേജർ C K റെജി സ്വാഗതവും സീനിയർ അസിസ്റ്റൻറ് P R രാജമ്മ കൃതജ്ഞതയും പറഞ്ഞു .

വെട്ടിക്കുളം സംരക്ഷണഭിത്തി എറണാകുളം ജില്ലാ കളക്ടർ നാടിനു സമർപ്പിച്ചു.*