എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്/2023-24
2022-23 വരെ | 2023-24 | 2024-25 |

ചാന്ദ്ര ദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ ദിനമായ ജൂലൈ 21 ന്ന് ഓരോ ക്ലാസ്സിലും വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി.ഒന്നാം ക്ലാസ്സുകാർ വീഡിയോ പ്രദർശനം നടത്തി.അത് കുട്ടികളിൽ കൗതുകം ഉളവാക്കി.രണ്ടാം ക്ലാസ്സുകാർ ചന്ദ്ര ദിന പതിപ്പ് തയ്യാറാക്കി.മൂന്നും നാലും ക്ലാസ്സുകാർ കൊളാഷ്,ക്വിസ് എന്നീ പ്രവർത്തനങ്ങൾ ചെയ്തു.ചന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച അദ്ധ്യാപകർ ക്ലാസ്സിൽ വിശദീകരിച്ചു.എല്ലാ പ്രവർത്തനങ്ങളും കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി.
സ്വാതന്ത്യ ദിനം

സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചു സ്കൂൾ അലങ്കരിക്കുകയും രാവിലെ 8 .30 നു മാനേജർ പതാക ഉയർത്തുകയും ചെയ്തു.സ്വാതന്ത്യ സമര സേനാനികളുടെ വേഷം ധരിച്ച എത്തിയ കുരുന്നുകളഉം മറ്റു കുട്ടികളും അധ്യാപകരും രക്ഷിതാക്കളുംചേർന്ന റാലി നടത്തി.ഹെഡ് മാസ്റ്റർ,മാനേജർ,പി ടി എ പ്രസിഡന്റ് എം ടി എ പ്രസിഡന്റ് ഹസീന ടീച്ചർ എന്നിവർ സംസാരിച്ചു.കുട്ടികൾക്ക് സേമിയ പായസ വിതരണം നടത്തി.സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ വിജയികക്ക് സമ്മാന വിതരണം നടത്തി.12 മണിയോടെ പരിപാടികൾ അവസാനിച്ചു.