ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം
2023-24 വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിദിനം ജൂൺ 5


പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ രാധാകൃഷ്ണൻ സർ സംസാരിച്ചു. വാർഡ് മെമ്പർ ശ്രീ സുരേഷ് വൃക്ഷത്തൈ നട്ടു പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
വായനാദിനം
വായനാവാരോഘോഷം
വായനാദിനവുമായി ബന്ധപ്പെട്ട് ജൂൺ 19ന് സ്കൂിളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വായനാദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ പ്രിൻസിപ്പാൾ റാണി ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ ബിജു അധ്യക്ഷനായിരുന്നു. ശാസ്ത്രകാരനും നോവലിസ്റ്റും കവിയുമായ ശ്രീ എൻ ആർ സി നായർ ഉദ്ഘാടനം നടത്തി. കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മഴവിൽക്കൂടാരത്തിൽ രണ്ടാം ദിവസം തുടികൊട്ട് എന്ന പരിപാടി കവി ശ്രീ വിനോദ് വെള്ളായണി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെ പുസ്തകതാലപ്പൊലിയോടെയാണ് സ്വാഗതം ചെയ്തത്.
യോഗ ദിനം
യോഗ ദിനത്തിന്റെ പ്രാധാന്യത്തെ മനസ്സിലാക്കി കുട്ടികൾ പരിശീലനത്തിനായി ഒരുങ്ങി .
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക പരിപാടിയിൽ പ്രഥമഅധ്യാപിക സിന്ധു ടീച്ചർ സ്വാഗതം പറഞ്ഞു. ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചന്തുകൃഷ്ണ ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ ഡോ. രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി.
ഡോ. രജിത ബോധവത്കരണ ക്ലാസ്സ് നടത്തി. കുട്ടികളെ യോഗ പരിശീലിപ്പിച്ചു. റജി സർ യോഗത്തിന് നന്ദി അർപ്പിച്ചു.
ജൂൺ 26 ലഹരി വിരുദ്ധദിനം
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികളിലും മുതിർന്നവരിലും ലഹരിയുടെ ദോഷങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി റാലി നടത്തി.
എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു.

പ്രീപ്രൈമറി കഥോത്സവം
കേരളസർക്കാർ പൊതുവിദ്യാഭ്യാസവകുപ്പും എസ് എസ് കെ യുമായി സംയുക്തമായി പ്രീപ്രൈമറി കുട്ടികൾക്കായി നടത്തുന്ന കഥോത്സവം ജൂലൈ 4 ന് ശ്രീ ഭഗത് റൂഫസ് (ജില്ലാപഞ്ചായത്ത് മെമ്പർ) ഉത്ഘാടനം ചെയ്തു. കുട്ടികൾ കഥകൾ അവതരിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (july 1)
ലിറ്റിൽകൈറ്റ്സ് 23-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഒന്നിന് സ്കൂൾഓഡിറ്റോറിയത്തിൽ നടന്നു. മാസ്റ്റർ ട്രയിനർ പ്രിയടീച്ചർ ക്ലാസ്സ് എടുത്തു.

7/7/2023
വൈദ്യുതി ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെ ക്കുറിച്ച് കുട്ടി
കൾക്ക് കല്ലിയൂർ വൈദ്യുതി കാര്യാലയത്തിലെ എൻജിനീയർമാരായ ശ്രീ മനു ശ്രീ രഞ്ജിത്ത് എന്നിവർ ക്ലാസ്സ് എടുത്തു. മഴക്കാലത്തും മറ്റുള്ള സമയത്തും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാലിക്കേണ്ട മുൻകരുതലുകളും വളരെ നന്നായി കുട്ടികൾക്ക് മനസ്സിലായി.
ലോകജനസംഖ്യാദിനം
11/7/2023
ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. കുട്ടികൾ ഈ വർഷത്തെ തീം അവതരിപ്പിച്ചു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാ മൽസരവും പ്രദർശനവും നടത്തി.

ചന്ദ്രയാൻ - 3 വിക്ഷേപണം
14/7/2023
ചന്ദ്രയാൻ 3 വിക്ഷേപണവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദർശനവും ക്ലാസ്സും നടത്തി. സിഗ്നേച്ചർ വീഡിയോ, തൽസമയസംപ്രേക്ഷണം എന്നിവ എല്ലാ ക്ലാസ്സിലും കാണിച്ചു.
21/07/2023 ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മൽസരം , പോസ്റ്റർപ്രദർശനം നടത്തി. വി എസ് എസ് സി യിലെ ചന്ദ്രയാൻ -
പ്രോജക്ട് മാനേജർ ശ്രീ സനോജ് സർ ക്ലാസ്സ് നയിച്ചു. വളരെ രസകരമായിരുന്നു ക്ലാസ്സ്. എസ് പി സി കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.
ജൂലൈ 31 GOTEC ഉദ്ഘാടനം
ഈ വർഷത്തെ പ്രവർത്തനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്തു. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സോമശേഖരൻ നായർ, പി ടി എ പ്രസിഡന്റ്
ശ്രീ ബിജു എസ് എന്നിവർ സന്നിഹിതരായിരുന്നു.Z
ആഗസ്റ്റ് 2 SPC ദിനം
നേമം എസ് എച്ച് ഒ ശ്രീ രാകേഷ് കുമാർ , കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സോമശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ലഹരിവിരുദ്ധ പ്രചരണവുമായി കുട്ടികൾ മറ്റു സ്കൂളുകൾ സന്ദർശിച്ചു.
ആഗസ്റ്റ് 7 ഹിരോഷിമ ദിനം പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. പോസ്റ്റർ നിർമ്മാണം സഡാക്കോ കൊക്കുകളുടെ നിർമ്മാണം എന്നിവ നടന്നു.
ആഗസ്റ്റ് 9 ഫ്രീഡം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. കുട്ടികൾ ഐ ടി കോർണർ സജ്ജീകരി്ച്ചു.


2023 ആഗസ്റ്റ് 23 ന് ചന്ദ്രയാൻ -3 ലാൻഡർ ചന്ദ്രനിലിറങ്ങുന്നത് കുട്ടികൾ തൽസമയം വീക്ഷിച്ചു.
