ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
08:55, 30 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-24 അക്കാദമിക വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. മലയിൻകീഴ് സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ലൈവ് പ്രദർശനത്തിനുശേഷം 10.30 ന് സ്കഊൾതല ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. എസ് എം സി ചെയർമാൻ ജി ബിജുവിന്റെ അധ്യക്ഷതയിൽ

ചേർന്ന ഉദ്ഘാടന സമ്മേളനം വിദ്യാർത്ഥികളുടെ ശ്രാവ്യ സുന്ദരമായ ഈശ്വരപപ്രാർത്ഥനയോടെ ആരംഭിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ്

ഏവരേയും സ്വാഗതം ചെയ്തു. മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സീരിയൽ താരം അരുൺ മുഖ്യ പ്രഭാഷമം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആന്റോ വർഗീസ് , വാർഡ് മെംബർ ഇന്ദുലേഖ , പി ടി എ പ്രസിഡന്റ് ശ്രീകുമാർ , എം പി ടി എ ചെയർപേഴ്സൻ ദീപ്തി , എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. പുതുതായി വിദ്യാലയത്തിൽ ചേർന്ന വിദ്യാർത്ഥികളെ വാർഡ് മെംബറും എം പി ടി എ ചെയർപേഴ്സണും ചേർന്ന് അക്ഷര കിരീടവും ബാഡ്ജും ധരിപ്പിച്ചു. ഏഴ് ബി വിദ്യാർത്ഥിനി അപർണ എസ് ആർ പ്രവേശനോത്സവ ഗാനം മനോഹരമായി ആലപിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് നോട്ടു ബുക്കും പേനയും വിതരണം ചെയ്തു. എല്ലാപേർക്കും മധുരം വിതരണം ചെയ്തു. അധ്യാപകൻ വിജിൽപ്രസാദ് ഏവർക്കും നന്ദി അറിയിച്ചു. നിറപ്പകിട്ടാർന്ന പ്രവേശനോത്സവത്തോടെ പുതിയ അക്കാദമിക വർഷത്തിന് തുടക്കം കുറിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു.