ഹൈടെക് വിദ്യാലയം

  • പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ മൾട്ടീമീഡിയ റൂം 

ചിത്രശല


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിശ്വ മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ജൻമദേശം എന്ന പേരിനാൽ  അനുഗ്രഹീതമായ ചേന്നരദേശത്തെ അക്ഷരമുറ്റമാണ് വിശ്വവിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ( വി.വി.യു.പി.സ്കൂൾ ചേന്നര)

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ചേന്നര എന്ന സ്ഥലത്താണ് വിശ്വവിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ( വി.വി.യു.പി.സ്കൂൾ ചേന്നര)  എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

        സമാനതകളില്ലാത്ത നേട്ടങ്ങൾ. നാടിൻ്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർത്ത ശതാബ്ദി പിന്നിട്ട  ഈ വിദ്യാലയം ആരംഭിക്കുന്നത് 1918 ഫെബ്രുവരി 14 ന് ആണ്. ചേന്നര കരിപ്പായി പറമ്പിലാണ് വിദ്യാലയം സ്ഥാപിച്ചതും പ്രവർത്തനം ആരംഭിച്ചതും 'ചേലാട്ട്  സി.ഗോവിന്ദ പണിക്കരായിരുന്നു സ്ഥാപകൻ. 1918 ൽ തുടക്കം കുറിച്ചെങ്കിലും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് 1922 ലാണ് എൽ.പി.വിഭാഗം മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഏതാണ്ട്  പത്ത് വർഷത്തോളം അവിടെ തുടർന്നശേഷം ഇപ്പോൾ സ്ഥിതി ചെയ്യുന്നതിൻ്റെ വടക്ക് 'ഭാഗത്തേക്ക് ഷെഡ് നിർമ്മിച്ച് അങ്ങോട്ട് മാറ്റി. ആ സമയം പ്രത്യക ഓഫീസ് മുറിയോ അനുബന്ധ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പിന്നീട് കാലാന്തരത്താൽ സ്ഥിരം കെട്ടിടവും മറ്റ് അനുബന്ധ ഭൗതിക സാഹചര്യങ്ങളും തയ്യാറാക്കപ്പെട്ടു.

        പൊത്താൻ ചേരി പുത്തൻവീട്ടിൽ ഭാസ്കരൻ നമ്പ്യാരാണ് ആദ്യത്തെ വിദ്യാർത്ഥി.വിദ്യലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് മാറ്റിയ ശേഷമാണ് യു.പി.വിഭാഗം പ്രവർത്തനം ആരംഭിച്ചത് മoത്തിൽ രാവുണ്ണി മാസ്റ്റർ, നാരായണൻ മാസ്റ്റർ തുടങ്ങിയ പ്രാഗൽഭമതികളായിരുന്നു ആദ്യകാല അധ്യാപകർ

       കുമാരൻ മാസ്റ്റർ. വള്ളത്തോൾ ഭരത് രാജ് മാസ്റ്റർ തുടങ്ങി നാടിൻ്റെ സാമൂഹ്യ-സാംസ്കാരിക ധൈഷണിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് വെട്ടി തിളങ്ങി നിന്നിരുന്ന അധ്യാപകർ ഈവിദ്യാലയം നാടിന് അർപ്പിച്ച സംഭാവനകളാണ്

      ദീർഘകാലം വള്ളത്തോൾ കുടുംബത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന വിദ്യാലയം 1988ൽ മൗലാന എഡ്യുക്കേഷൻ ചാരിറ്റി ട്രസ്റ്റ് ഏറ്റെടുക്കുകയും  ശ്രീ പി.പി.മുഹമ്മദ് യാസീൻ മാനേജരായി ചുമതലയേൽക്കുകയും ചെയ്തു.തുടർന്നങ്ങോട്ട് അഭൂതപൂർവ്വമായ വളർച്ചയാണ് വിദ്യാലയത്തിന്  ഉണ്ടായത്. പഴയ ഓലഷെഡുകൾക്കും  ജീർണ്ണിച്ചു തുടങ്ങിയിരുന്ന കെട്ടിടങ്ങൾക്കും പകരം പുതിയ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കപ്പെട്ടു. 2007 ൽ പ്രീ - പ്രൈമറി സെക്ഷൻ ആരംഭിച്ചു.

       മികച്ച റഫറൻസ് ലൈബ്രറി ,നവീകരിച്ച ലെബോറട്ടറി, ഫിൽട്ടർ ചെയ്ത കുടിവെള്ള സംവിധാനം. കർശനമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കപ്പെടുന്ന കാമ്പസ് തുടങ്ങി ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ആധുനികതക്കൊപ്പം ഈ വിദ്യാലയം കാൽവെയ്പു നടത്തിയിട്ടുണ്ട്. പാഠ്യ-പാഠ്യതര രംഗങ്ങളിൽ ശ്രേഷ്ഠമായ  നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചു.

          നിലവിൽ 45 അധ്യാപകരും കെ.ജി മുതൽ ഏഴാം ക്ലാസുവരെ 1500 ൽ അധികം വിദ്യാർത്ഥികളുമുണ്ട് .ജീവിതത്തിലെ സമസ്ത മണ്ഡലങ്ങളിലുമുള്ള പരശ്ശതം വിദ്യാർത്ഥികൾക്ക് അറിവിൻ്റെ ആദ്യക്ഷരം കുറിച്ച ഈ അക്ഷര ഗോപുരം തലയെടുപ്പോടെ തലമുറകൾക്ക് വഴികാട്ടിയായി കാലത്തിൻ്റെ സ്പന്ദമാപിനിയായി  മിഴിവോടെ നിലകൊള്ളുന്നു. ഒരു പാട് വിദ്യാർത്ഥികൾക്ക് ഇനിയും ഗുരുത്വം പകരാനുള്ള അക്ഷര കളരിയായി നിലകൊണ്ട്  വെട്ടത്തു നാടിൻ്റെ തിലകക്കുറിയായി.

വി.വി.യു.പി.എസ്.ചേന്നര
അവസാനം തിരുത്തിയത്
26-08-2023Rubiya



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്‌മെന്റ്

മാനേജർ : സി എം മുഹമ്മദ് യാസീൻ

പ്രധാന അദ്ധ്യാപകൻ : അഷ്ക്കറലി. വി.

വഴികാട്ടി

  • തിരൂർ റയിൽവേ സ്റ്റേഷൻ, ബസ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്ന് പതിനൊന്നു കിലോമീറ്റർ ആലത്തിയൂർ അല്ലെങ്കിൽ ആലിങ്ങൽ വഴി പുറത്തുർ റോഡിലൂടെ സഞ്ചരിച്ചാൽ ചേന്നര വി വി യു പി സ്കൂളിലെത്താം.
  • പൊന്നാനി ഭാഗത്തുനിന്നു വരുന്നവർ ചമ്രവട്ടം പാലംകടന്ന് പുറത്തുർ റോഡിലൂടെ കാവിലക്കാട് വന്നു നാല് കിലോമീറ്റർ ആലത്തിയൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം

{{#multimaps:10°50'34.9"N, 75°55'09.0"E|zoom=16}}


"https://schoolwiki.in/index.php?title=വി.വി.യു.പി.എസ്.ചേന്നര&oldid=1949679" എന്ന താളിൽനിന്ന് ശേഖരിച്ചത്