എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 24 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) (''''അഭിമാനം പങ്കിടുന്ന ചരിത്ര നിമിഷങ്ങൾ''' ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തം നിരീക്ഷിച്ച് അഭിമാന പുളകിതരായി ലിറ്റിൽ ഫ്ലവർ വിദ്യാലയാങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അഭിമാനം പങ്കിടുന്ന ചരിത്ര നിമിഷങ്ങൾ

ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തം നിരീക്ഷിച്ച് അഭിമാന പുളകിതരായി ലിറ്റിൽ ഫ്ലവർ വിദ്യാലയാങ്കണം. ചന്ദ്രൻെറ ദക്ഷിണ ധ്രുവത്തിൽ ജനകോടികളെ സാക്ഷിയാക്കി ഇന്ത്യയുടെ ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് ചെയ്തത് വിദ്യാർത്ഥികളും അധ്യാപകരും നിറമനസ്സോടെയാണ് കണ്ടുകൊണ്ടിരുന്നത് .ഇന്ത്യയുടെ സാങ്കേതികവിദ്യയുടെ പ്രാവീണ്യം അതിൻെറ ഉച്ചകോടിയിൽ എത്തിച്ച നിമിഷം ആയിരുന്നു അത്. മുൻ നിശ്ചയിച്ചതിൽ നിന്ന് അണുവിട വ്യതിചലിക്കാതെ വൈകുന്നേരം 06:04 ന് തന്നെ സോഫ്റ്റ് ലാൻഡിംഗ് നടത്തി. രാജ്യമെങ്ങും ആഘോഷ തിമിർപ്പിൽ നിൽക്കുമ്പോൾ ഇതിൻെറ പ്രസക്തിയെക്കുറിച്ച് അസംബ്ലിയിൽ അവതരിപ്പിക്കുകയും കൂടുതൽ അവബോധം നൽകുകയും ചെയ്തു.