ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 22 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29040HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സോഷ്യൽ സയൻസ് ക്ലബ്ബ്-17

ഞങ്ങളുടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ ദിവസവും ക്ലാസ്സുകളിൽ പത്രമെത്തിക്കുകയും ഓരോ ക്ലാസ്സുകളിലെയും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ പത്ര വായന പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു. ഈ വർഷത്തെ സ്കൂൾ തല സാമൂഹ്യശാസ്ത്ര മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 25-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു.