ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 22 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ദിനത്തിൽ പ്രധാനാധ്യാപിക ലത ടീച്ചർ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു
ആദിൽ മഠത്തിൽ ക്ലാസെടുക്കുന്നു

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് ഈ സ്കൂളിൽ ആഘോഷിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ ആചാര്യ വിനയ് കൃഷ്ണ ആയിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാനും തുണിസഞ്ചികൾ ഉപയോഗിക്കാനും അദ്ദേഹം കുട്ടികളോട് പറഞ്ഞു. പരിസ്ഥിതി പ്രതിജ്ഞ പത്താം ക്ലാസിലെ അഭിഷേക് ചൊല്ലിക്കൊടുത്ത് കുട്ടികൾ ഏറ്റുചൊല്ലി. ഏഴാം ക്ലാസിലെ അഭയ് സുനിൽ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. പരിസ്ഥിതിസന്ദേശം അനയ് സുനിൽ അവതരിപ്പിച്ചു. കുട്ടികൾ എല്ലാവരും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പോസ്റ്ററുകളും പ്ലക്കാർ‍‍ഡുകളും നിർമ്മിച്ചു. ഇതേ ദിവസം വി.എച്ച്.എസ്.ഇ ഹാളിൽ വച്ച് ശ്രീ ആദിൽ മഠത്തിന്റെ പരിസ്ഥിതി ദിന ക്ലാസ് നടന്നു. വിദ്യാർത്ഥികളിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം ഈ ക്ലാസിലൂടെ ലഭിച്ചു.