സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. .സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ശ്രീ.സജി യു ഏസ് ഉദ്ഘാടനം ചെയ്തു.
ഒന്നാം ക്ലാസിൽ പ്രവേശനംയ കുട്ടികൾക്കുള്ള സമ്മാനവിതരണം പി.ടി.എ പ്രസിഡന്റ് നിർവഹിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു. ശേഷം ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. ചടങ്ങിൽ ക്ലാസധ്യാപകർ നേതൃത്വം വഹിക്കയും, പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മികുകയും ചെയ്തു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ലോക പ്രകൃതി സംരക്ഷണ ദിനാചരണം നടത്തി
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.കുട്ടികളെ കാട്, പുഴ, മഴ, വയൽ എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് പ്രകൃതി സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന പോസ്‌റ്ററുകൾ തയ്യാറാക്കി.പ്രധാനാധ്യാപകൻ ബിനോജ് ജോൺ മാതൃഭൂമി സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് അധ്യാപകരായ പ്രിൻസി ജോസ് , ഷാഫ്രിൻ സാജു മുഹമ്മദ് അലി ഇ ,എന്നിവർ നേതൃത്വം നൽകി.
ചാന്ദ്രദിനം ആഘോഷിച്ചു
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.റോക്കറ്റ് നിർമ്മാണ മത്സരം ചാന്ദ്രദിന പോസ്റ്റർ നിർമ്മാണ മത്സരം ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.കുട്ടികൾ ചാന്ദ്ര മനുഷ്യന്മാരായി വേഷം ധരിച്ച് ചാന്ദ്രദിന സന്ദേശം കൂട്ടുകാർക്ക് നൽകി.
ദേശീയ ഡോക്ടേഴ്സ് ദിനം
ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ കുട്ടിഡോക്ടർമാർ പരിശോധനയ്ക്ക് എത്തി .ജീവന്റെ കാവൽക്കാരായ ഡോക്ടർമാരെ ആദരവോടെ കാണുന്നതിനാണ് ഈ ദിനത്തിൽ കുട്ടികൾ ഡോക്ടർമാരായത്.