ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
01:00, 19 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bnv (സംവാദം | സംഭാവനകൾ) (വിവിധ ഫോട്ടോകൾ ഉൾപ്പെടുത്തി)

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദ്യാ രംഗം കലാ വേദിയുടെ സ്കൂൾ പ്രവർത്തന ഉത്ഘാടനം 2023ജൂൺ 19 വായന വാരാചരണത്തോടൊപ്പം നടന്നു.ഒരു കുട്ടി ഒരു പുസ്തകം' എന്ന പരിപാടിയിലൂടെ സ്കൂൾ ലൈബ്രറി വികസിപ്പിച്ചു. റഫറൻസ് ഗ്രന്ഥങ്ങൾ, ജീവചരിത്രം, വിജ്ഞാനകോശം, ബാലസാഹിത്യം, കഥകൾ, കവിതകൾ, ലേഖനങ്ങൾ, തുടങ്ങി അനേകം പുസ്‌തകസഞ്ചയം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. അവ ആഴ്ച യിൽ ഓരോ ദിവസവും ഓരോ ക്ലാസിനായി വായനക്ക് നൽകി വരുന്നു. അതിനു പുറമെ തിരുവല്ലം ----- ഗ്രന്ഥശാലയുമായി സഹകരിച്ചു ഒരു വായന മുറി സ്കൂളിൽ ഒരാഴ്ച ഒരുക്കുകയുണ്ടായി.. ലൈബ്രറി കൗൺസിലിന്റ ഭാഗമായി നടത്തുന്ന പരീക്ഷ ക്ക് വേണ്ട പുസ്തകം ഉൾപ്പെടെ അനേകം പുസ്തകങ്ങൾ കുട്ടികൾക്ക് വായനക്കായി നൽകി.. മെമ്പർ ഷിപ് അനേകം കുട്ടികൾ എടുക്കുകയും ചെയ്തു..

 വായന ദിനത്തിൽ( up, hs) വായന ക്വിസ്, വായന മത്സരം,പ്രസംഗമത്സരം കൈയ്യെഴുത്തു മത്സരം, ഇവ നടത്തി സമ്മാനങ്ങൾ നൽകി.സ്കൂൾ മുറ്റത്ത് ഒരു പുസ്തകമരം ഒരുക്കി.