കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹൈടെക് വിദ്യാലയം

15:02, 18 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) (''''ഭൗതികസൗകര്യങ്ങൾ''' ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.


സുരക്ഷ

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സന്ദർശകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനുമായി സെക്യൂരിറ്റി ഗാർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 14 സി സി ടിവി ക്യാമറകൾ, 6 ഫസ്റ്റ് എയ്ഡ് ബോക്സുകൾ, 28 ഫയർ ക്സിറ്റിഷറുകൾ,10000 ലിറ്റർ പ്രവർത്തന ക്ഷമതയുളള അഗ്നി ശമന പൈപ്പ് ലൈൻ സംവിധാനം എന്നിവ ക്യാമ്പസി്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. Emergency medicine, Fire & Safety എന്നിവയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്.

വെബ് സൈറ്റ്

കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന മികച്ച വെബ് സൈറ്റ് സ്ക്കൂളിലെ മാറ്റത്തിന്റെ സ്വരവും മുഖവുമാണ് കാഴ്ചവെക്കുന്നത്. സോഷ്യൽ മീഡിയയിലും സ്ക്കൂൾ സജീവ സാന്നിധ്യം അറിയിക്കുന്നു.

ലാബ്

മികച്ച സൗകര്യങ്ങളുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എം.എൽ.ടി., ബയോ മെഡിക്കൽ, കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്യാൻ കൂടുതൽ അവസരങ്ങൾ നല്കുന്നു.

അടുക്കള

അരമണിക്കൂർ കൊണ്ട് 500 പേർക്ക് ചോറുണ്ടാക്കുന്ന ഹൈടെക്ക് സ്റ്റീം കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് ടേബിൾ മാനേഴ്സ് പരിശീലനം നൽകി. ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കുകയും നല്ലൊരു ഭക്ഷണസംസ്കാരം രൂപപ്പെടുത്തുകയും ചെയ്തു.