മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 18 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MBHS KANIYAPURAM (സംവാദം | സംഭാവനകൾ) (ADDING)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ എല്ലാ കുട്ടികളുടെയും കായികക്ഷമത പരിശോധിച്ച് ഓരോ കുട്ടിക്കും അനുയോജ്യമായ സ്പോർട്സ് ഇനങ്ങൾ കണ്ടെത്തി പരിശീലിപ്പിക്കുന്ന രീതിയാണ് നടപ്പിലാക്കിവരുന്നത്. ഉപജില്ലകായികമേളയിൽ വിവിധയിനങ്ങളിയായി നൂറോളം കുട്ടികൾ പങ്കെടുക്കുകയും നിരവധിസമ്മാനങ്ങൾ നേടുകയും ചെയ്തു. ജില്ലാകായികമേളയിൽ  വുഷു, ഫുട്ബോൾ, ഖോ ഖോ, കബഡി,  ബാഡ്മിന്റൺ,  tug of  war എന്നീ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച്  സംസ്ഥാനകായികമേളയിൽ പങ്കെടുക്കുകയും ചെയ്തു. സംസ്ഥാനകായികമേളയിൽ വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികളായ മുഹമ്മദ് ബാരിസ്, മുഹമ്മദ് മുനീർ എന്നീ കുട്ടികൾക്കായിരുന്നു.

സ്കൂളിലെ വിദ്യാർത്ഥികൾക്ക്  പ്രത്യേക പരിശീലനം നൽകുന്നതിന്റെ ഭാഗമായി സ്കൂൾഗ്രൗണ്ടിൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 8 മണി വരെ വിവിധ ഇനങ്ങളിലേക്ക്  പരിശീലനം നൽകി വരുന്നു.

കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്ക് സ്പോർട്സ് ക്ലബ് മെംമ്പർഷിപ്പ് നൽകി മറ്റു കുട്ടികൾക്ക് പ്രചോദനം ആകാനും അതുവഴി കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്ന് വരുന്നു. എല്ലാ പ്രധാന ദിവസങ്ങളിലും സ്പോർട്സ് ക്ലബ് അംഗങ്ങൾ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

ആഴചയിൽ ഒരു ദിവസം ഇന്റർ ഹൗസ് മത്സരങ്ങൾ നടത്തുന്നതിലൂടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ മികവുകൾ കാഴ്ചവയ്ക്കാൻ അവസരം കിട്ടുന്നു. സ്കൂൾ സമയം കഴിഞ്ഞുള്ള സമയങ്ങളിൽ വിവിധ മത്സരങ്ങൾ, പ്രാക്ടീസ് എന്നിവയിലൂടെ കുട്ടികളുടെ മികവുകൾ കണ്ടെത്തി അവരെ സ്കൂൾ ടീമിലേക്ക് തിരഞ്ഞെടുക്കുന്നു.

മത്സര വിജയികൾ

സ്കൂളിൽ പ്രധാനമായും പരിശീലിപ്പിക്കുന്ന കായികഇനങ്ങൾ

ഖോ-ഖോ

വുഷു

കബഡി

ബോൾബാഡ്മിന്റൺ

ഫുട്ബോൾ

സംസ്‍ഥാന ജ‍ൂനിയർ ഷട്ടിൽ ബാഡ്മി൯റനിൽ രണ്ടാം സ്ഥാനം നേടിയ മ‍ുഹമ്മദ് ഫർഹാ൯.വൈ

സംസ്‍ഥാനസബ്‍ജ‍ൂനിയർ ഷട്ടിൽബാഡ്‍മി൯റനിൽ രണ്ടാം സ്ഥാനം നേടിയ മ‍ുഹമ്മദ് ഹാഷിർ.എസ്സ്

ഷട്ടിൽബാഡ്‌മിന്റൺ

വോളീബോൾ

നെറ്റ്ബാൾ

ബാസ്കറ്റ്ബാൾ

ഹാൻഡ്ബാൾ

ബേയ്‍സ് ബാൾ

ത്രോ ബോൾ

ഹോക്കി

ക്രിക്കറ്റ്

കരാട്ടേ

അത്‌ലറ്റിക് ഇനങ്ങൾ

ഒന്നാം സംസ്ഥാന ഖോഖോ ചാമ്പ്യ൯ഷിപ്പിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട അത‍ുൽ യ‍ു,സ‍ൂരജ്.എസ്സ്

MORNING TRAINING

  • This page was last edited on 18 August 2023, at 05:12.
  • Content is available under ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് unless otherwise noted.