ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 17 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdpygvhss (സംവാദം | സംഭാവനകൾ) (' == '''<big>ജൂൺ5: പരിസ്ഥിതിദിനം</big>''' == ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി വൈഗാ ധനുഷ് പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ5: പരിസ്ഥിതിദിനം

ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി വൈഗാ ധനുഷ് പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയെ കുറിച്ച ഒരു ലഘുപ്രഭാഷണം നടത്തി .

കുട്ടികൾ പരിസ്ഥിതി ദിന പ്ലേകാർഡുകൾ തയ്യാറാക്കി കൊണ്ടുവരികയും സ്കൂൾ പരിസരത്തു റാലി നടത്തുകയും ചെയ്തു

ജൂൺ 8: ലോകസമുദ്രദിനം

ജൂൺ 8നു സമുദ്രദിനത്തിന്റെ പ്രസക്തിയെ കുറിച്ച സ്കൂൾ അസംബ്ലി യിൽ ഒരു പ്രഭാഷണം നടത്തി എസ് എസ് കോർണ്ണറിൽ ദിനാചരണത്തിന്റെ പ്രസക്തി സമുദ്ര ദിന സന്ദേശം  ഇവ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിൽ സമുദ്രകളെ കുറിച്ച  ചർച്ച ചെയ്‌തു

ജൂലൈ 11:ലോകജനസംഖ്യാദിനം

ലോകജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. വിശദാംശങ്ങൾ ss കോർണറിൽ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം നടത്തി .

ചാന്ദ്രദിനം

ജൂലൈ21 നു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സെംബ്ലയിൽ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു വൈഗ ധനുഷ്(9B) ലഘു വിവരണം നടത്തി.SS കോർണറിൽ വിശദാംശങ്ങൾ പ്രദർശിപ്പിച്ചു .സയൻസ് ക്ലബ് ചാന്ദ്രദിന ക്വിസ് ചോദ്യോത്തരങ്ങൾ കുട്ടികൾക്ക് നൽകി.

ഓഗസ്റ്റ് 6:ഹിരോഷിമദിനം

എല്ലാ  ക്ലാസിലെയും കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.പ്ലക്കാർഡുകൾ നിർമിച്ചു .

ഹിരോഷിമ ദിനത്തിന്റെ പ്രസക്തി ഫിദ ഫാത്തിമ (8B)അവതരിപ്പിച്ചു. സഡാക്കോസസാക്കിയുടെ കഥ വൈഗ ധനുഷ് (9A)കൂട്ടുകാ ഓർമിപ്പിച്ചു

തുടർന്ന് സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് സീമ ടീച്ചറിന് സഡാക്കോ കൊക്കിനെ നൽകുകയും ലോകസമാധാനത്തിൽ അണിചേരുന്നതിനായി കൊക്കിനെ പ്രതീകാത്മകമായി പറത്തുകയും ചെയ്തു . സഡാക്കോസസാക്കിയുടെCUTOUT ഇൽ കൊക്കുമാലചാർത്തിക്കൊണ്ടു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തുകയും ചെയ്തു .തുടർന്ന് റാലിയും  നടത്തി .

ഓഗസ്റ്റ്  15:സ്വാതന്ത്ര്യദിനം

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി സ്കൂളിൽ ആചരിച്ചു .ദേശീയ പതാകനിർമാണം ഇമ്ഖിത ടീച്ചറുടെ നേതൃത്വത്തിൽ എല്ലാക്ലാസ്സുകാരും ചെയ്തു.SS ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാർട്ടുകൾ ,പ്ലക്കാർഡുകൾ ഇവ തയ്യാറാക്കി. സ്കൂൾപരിസരം അലങ്കരിച്ചു .ഓഗസ്റ്റ് 13മുതൽ കുട്ടികൾക്കു വീടുകളിൽ ദേശീയപതാകഉയർത്തം  എന്ന വസ്തുതയെക്കിറിച്ചുള്ള നിർദേശങ്ങൾ സ്കൂൾ അസ്സെംബ്ലയിൽ വിനീത ടീച്ചർ ഓഗസ്റ്റ് 12 നു നൽകി.13 ഓഗസ്റ്റ് നു രാവിലെ ഹെഡ്മിസ്ട്രസ് സീമ ടീച്ചർ സ്കൂളിൽ ദേശീയപതാക ഉയർത്തി .

ഓഗസ്റ്റ് 15നു രാവിലെ9 മണിക്ക് പ്രിൻസിപ്പൽ ശ്രീ .ബിജു ഈപ്പൻ സാറും എച്ച് .എം .ശ്രീമതി .സീമടീച്ചറും സംയുക്തമായി ദേശീയപതാക ഉയർത്തി .തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി .പ്രസ്തുതചടങ്ങിൽ വിനീത ടീച്ചർ സ്വാഗതം പറഞ്ഞു.