എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്/2023-24
ജൂൺ5: പരിസ്ഥിതിദിനം
ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി വൈഗാ ധനുഷ് പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയെ കുറിച്ച ഒരു ലഘുപ്രഭാഷണം നടത്തി .
കുട്ടികൾ പരിസ്ഥിതി ദിന പ്ലേകാർഡുകൾ തയ്യാറാക്കി കൊണ്ടുവരികയും സ്കൂൾ പരിസരത്തു റാലി നടത്തുകയും ചെയ്തു
ജൂൺ 8: ലോകസമുദ്രദിനം
ജൂൺ 8നു സമുദ്രദിനത്തിന്റെ പ്രസക്തിയെ കുറിച്ച സ്കൂൾ അസംബ്ലി യിൽ ഒരു പ്രഭാഷണം നടത്തി എസ് എസ് കോർണ്ണറിൽ ദിനാചരണത്തിന്റെ പ്രസക്തി സമുദ്ര ദിന സന്ദേശം ഇവ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിൽ സമുദ്രകളെ കുറിച്ച ചർച്ച ചെയ്‌തു
ജൂലൈ 11:ലോകജനസംഖ്യാദിനം
ലോകജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. വിശദാംശങ്ങൾ ss കോർണറിൽ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം നടത്തി .
ചാന്ദ്രദിനം
ജൂലൈ21 നു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സെംബ്ലയിൽ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു വൈഗ ധനുഷ്(9B) ലഘു വിവരണം നടത്തി.SS കോർണറിൽ വിശദാംശങ്ങൾ പ്രദർശിപ്പിച്ചു .സയൻസ് ക്ലബ് ചാന്ദ്രദിന ക്വിസ് ചോദ്യോത്തരങ്ങൾ കുട്ടികൾക്ക് നൽകി.
ഓഗസ്റ്റ് 6:ഹിരോഷിമദിനം
എല്ലാ ക്ലാസിലെയും കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.പ്ലക്കാർഡുകൾ നിർമിച്ചു .
ഹിരോഷിമ ദിനത്തിന്റെ പ്രസക്തി ഫിദ ഫാത്തിമഅവതരിപ്പിച്ചു. സഡാക്കോസസാക്കിയുടെ കഥ വൈഗ ധനുഷ് )കൂട്ടുകാരെ ഓർമിപ്പിച്ചു
തുടർന്ന് റാലിയും നടത്തി .
ഓഗസ്റ്റ് 15:സ്വാതന്ത്ര്യദിനം
എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി സ്കൂളിൽ ആചരിച്ചു .SS ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാർട്ടുകൾ ,പ്ലക്കാർഡുകൾ ഇവ തയ്യാറാക്കി. സ്കൂൾപരിസരം അലങ്കരിച്ചു .15 ഓഗസ്റ്റ് നു രാവിലെ ഹെഡ്മിസ്ട്രസ് സീമ ടീച്ചർ സ്കൂളിൽ ദേശീയപതാക ഉയർത്തി .
തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി .പ്രസ്തുതചടങ്ങിൽ വിനീത ടീച്ചർ സ്വാഗതം പറഞ്ഞു.