ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /അടൽ ടിങ്കറിങ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

അടൽ ടിങ്കറിംഗ് ലാബ്

Atal Tinkering Lab

ശാസ്ത്ര പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അടൽ ഇന്നവേഷൻ മിഷൻ്റെ (AIM) കീഴിൽ പ്രവർത്തിക്കുന്ന അടൽ ടിങ്കറിംഗ് ലാബ് നവീന കണ്ടുപിടുത്തങ്ങൾക്കായുള്ള പരീക്ഷണാന്തരീക്ഷം പ്രാവർത്തികമാക്കൽ വിഭാവനം ചെയ്യുന്നു. സ്കൂളിലെ 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 3D പ്രിൻ്റിംഗ്, ഇലക്ട്രോണിക്സ് - റോബോട്ടിക് ഉപകരണങ്ങൾ, സെൻസറുകൾ ,ഡ്രോണുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തി സാമ്പ്രദായിക പാഠപുസ്തകത്തിനപ്പുറത്തേക്കുള്ള വ്യത്യസ്തമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. "കമ്മ്യൂണിറ്റി ലാബ് എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം മറ്റ് സ്കൂളുകളിലെ കുട്ടികൾക്കും സമൂഹത്തിൽ ഈ മേഖലകളിൽ താല്പര്യമുള്ളവർക്കും അവസരങ്ങളൊരുക്കുന്നു.രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ നിന്നുതന്നെ ഉയർത്തിക്കൊണ്ടു വരിക എന്നതും ഈ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യമാണ്.

2023-24 പ്രവർത്തനങ്ങൾ