ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ് 2023

               വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 മുന്നോടിയായി നമ്മുടെ സ്കൂളിൽ ആഗസ്റ്റ് 15 മുതൽ 12 വരെ സ്വതന്ത്ര വിജ്ഞാനോത്സവം നടത്തുകയുണ്ടായി ആഗസ്റ്റ് 9ന് സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് സന്ദേശം വായിച്ചു സ്കൂളിൽ ഐടി കോർണർ സജ്ജീകരിച്ചു സന്ദേശം പ്രചരിപ്പിക്കുന്ന തരത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുന്ന ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തുകയും ചെയ്തു