ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 12 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajipalliath (സംവാദം | സംഭാവനകൾ) ('ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ 2023 ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 നോടനുബന്ധിച്ച്‌ നിരവധി പരിപാടികൾ 7/8/ 23 മുതൽ 11/8/ 23 വരെ  സംഘടിപ്പിച്ചു. ഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ 2023

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 നോടനുബന്ധിച്ച്‌ നിരവധി പരിപാടികൾ 7/8/ 23 മുതൽ 11/8/ 23 വരെ  സംഘടിപ്പിച്ചു.

ഡിജിറ്റൽ പോസ്റ്റർ രചന മത്സരം

7/8/ 23 ന് രണ്ട് സെഷനായി 30 ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. മികച്ച അഞ്ച് പേരുടെ സൃഷ്ടികൾ സ്ക്കൂൾ വിക്കിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്പെഷ്യൽ അസംബ്ലി

ആഗസ്റ്റ് 9ന് കെ.ജി സെഷൻ മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി,ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ   സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.  എച്ച് എം ഇൻ ചാർജ്ജ്‌ ശ്രീമതി നിഷ, പി.ടി.എ പ്രസിഡന്റ് ശ്രീ അക്ബർ , സ്റ്റാഫ് സെക്രട്ടറി ശ്രീ ജയലാൽ , കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി.ജെ , കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ , മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്ത അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗം  ശ്രീപ്രിയ  ഫ്രീഡം ഫെസ്റ്റ് -23 ന്റെ ഉദ്ദേശ്യ - ലക്ഷ്യങ്ങൾ അവതരിപ്പിച്ചു കൊണ്ട് സന്ദേശം വായിച്ചു.