ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/ഹാർ‍‍ഡ് വെയർ

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 11 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004-09 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹാർ‍‍ഡ് വെയർ .....കൂടുതൽ  ഘടനാപരവും  കാര്യക്ഷമവുമാക്കുന്നതിന് അധ്യാപകരോടൊപ്പം ചേർന്ന്  പ്രവർത്തിക്കുക ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ പ്രധാനപ്രവർത്തനമാണ്. ഇതിന് വിദ്യാർഥികളെ   സജ്ജമാക്കുന്നതിനാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനപദ്ധതിയിൽ. 

ക്ലാസ്സ് മുറികളിലും ലാബിലുമുള്ള കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എത്ര നന്നായി പരിപാലിക്കുന്നുവോ അത്രയും ഉപകരണങ്ങൾക്ക് ആയുസ്സുണ്ടാവുമെന്ന് നമുക്കറിയാം .കമ്പ്യൂട്ടറിന്റെ ശരിയായ  ഉപയോഗത്തിനും പരിചരണത്തിനും കമ്പ്യൂട്ടറിന്റെ ഭാഗങ്ങളും പോർട്ടുകളും പരിചയപ്പെടുന്നതും തിരിച്ചറിയുന്നതും അത്യാവശ്യമാണ്. നാം ഉപയോഗിക്കുന്ന ലാപ്ടോപുകൾ നെറ്റ്ബുക്കുകൾ തുടങ്ങിയവ ഡസ്ക്ടോപ്പ് കമ്പ്യൂട്ടറിന്റെ ഒരു ചെറിയരൂപമാണല്ലോ. എന്തൊക്കെയാണ് ഒരു കമ്പ്യൂട്ടറിന്റെ പ്രധാനഭാഗങ്ങൾ എന്നതിനെകുറിച്ച് അറിവ് നേടുക എന്നതാണ്  പ്രധാന ഉദ്ദേശ്യം.