ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഗണിത ക്ലബ്ബ്
ഗണിത ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിൽ കുട്ടികളെക്കൊണ്ട് ഗുണനപ്പട്ടിക ചൊല്ലിക്കാറുണ്ട്. ഓരോ ക്ലാസിൽ നിന്നും ഒരാൾ വീതം ഗുണനപ്പട്ടിക ചൊല്ലുന്നു. ഈ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളെ ഗണിതമേളകൾക്ക് പങ്കെടുക്കുവാൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു. വിവധതരം ചാർട്ടുകൾ, ജ്യാമിതീയ രൂപങ്ങൾ, ജ്യോമട്രിക് ബോക്സ്, ജിയോബോർഡ് മുതലായ ഉപകരണങ്ങൾ ഗണിത ക്ലബിലുണ്ട്. ഗണിതശാസ്ത്ര അഭിരുചി ഉളവാക്കുന്നതിനും അറിവ് നേടുന്നതിനും സഹായകമായ മത്സരങ്ങളും കളികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ ഗണിതശാസ്ത്രത്തിൽ താത്പര്യവും കൗതുകവും വളർത്തുന്നു.
ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും അവരുടെ ആശയങ്ങളും പ്രവർത്തനങ്ങളും ഗവേൽണങ്ങളും മനസ്സിലാക്കുന്നതിനും അവസരം നല്കുന്നു. ഗണിതശാസ്ത്രത്തിൽ ഭാരതത്തിന്റെ സംഭാവനകൾ മനസ്സിലാക്കുന്നതിനും മറ്റു ശാസ്ത്രശാഖകളിൽ ഗണിതത്തിന്റെ പ്രാധാന്യം അറിയുന്നതിനും സഹായകമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഗണിതശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുക്കുന്നതിനുള്ള പരിശീലനം നല്കുന്നു. ഗണിതശാസ്ത്രമാസിക തയ്യാറാക്കി പാഠപുസ്തകത്തിന് പുറത്തുള്ള അറിവുകളും മറ്റും കുട്ടികളിലേക്ക് പകരുന്നു. ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ മറന്നുപോയ കുട്ടികൾക്ക് ആവശ്യമായ തുടർപരിശീലനങ്ങൾ നല്കുന്നതിൽ ക്ലബ്ബംഗങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഉത്സുകരാണ്