കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 5 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Khsmoothanthara (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൂത്താന്തറ ചരിത്രം

ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്ത് കേരള സംസ്ഥാനത്തിലാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. വടക്ക് മലപ്പുറം ജില്ലയിൽ കിഴക്ക് കോയമ്പത്തൂരും തെക്ക് തൃശ്ശൂർ ജില്ലപടിഞ്ഞാറ് തൃശൂർ മലപ്പുറം ജില്ല കളും അതിർത്തി പങ്കിടുന്നു. 163 ഗ്രാമങ്ങൾ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു 52 വാർഡുകൾ ഉൾക്കൊള്ളുന്ന പഴക്കം ചെന്ന മുൻസിപ്പാലിറ്റി ആണിത് പാലക്കാട് നഗരത്തിൻറെ ഹൃദയഭാഗത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ അഞ്ചു വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന മൂത്താൻ തറ ഏറ്റവും ഉയർന്ന പ്രദേശമാണ് ഏകദേശം 15000 ത്തോളം ജനങ്ങൾ ഇവിടെ താമസിക്കുന്നു

സ്ഥലനാമ ചരിത്രം

പല നൂറ്റാണ്ടുകൾ ആയി പാലക്കാട്ടെ ജനജീവിതത്തെ സ്വാധീനിച്ചു വരുന്ന ആദ്ധ്യാത്മികതയിലും സംസ്കാരത്തിലും സമ്പന്നതയിലും മുൻപന്തിയിൽ ഇരുന്ന മൂത്തവൻ മാർ അഥവാ തമിഴിലും മലയാളത്തിലും ഉയർന്നവർ എന്നർത്ഥം വരുന്നതും പിന്നീട് ഉച്ചാരണം ലോപിച്ച് മൂത്താൻ എന്നായി വരുവാൻ ആണ് സാധ്യത ഇവരുടെ വാസസ്ഥാനം പിന്നീട് മൂത്താൻതറ എന്നറിയപ്പെട്ടു . മൂത്താൻതറ യുടെ നെടുനായികയായി തിളങ്ങുന്ന കണ്ണകി ദേവി ഈ സമുദായത്തിൻറെ ഐശ്വര്യദേവത മാത്രമല്ല സമസ്ത സമൂഹത്തി ന്റെയും വഴികാട്ടിയും മാർഗ്ഗദർശിയും ആണ്.തുടർവായന

വിദ്യാലയത്തിന്റെ സ്ഥാപകമേനേജറായ ശ്രീ രാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമൻ ഹൈസ്കൂൾആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർമസക്കന്ററി കോളേജ് തലങ്ങളിലേക്കും ഉയർന്നസ്കൂളിന് മാർഗദർശികളാവുന്നത് പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, ഹെഡ്മിസ്ട്രെസ്സ് എം കൃഷ്ണവേണി, പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു.

കർണ്ണകയമ്മൻ ക്ഷേത്രം മൂത്താന്തറ

പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണ ക്കിന്വിദ്യാർത്ഥികളെ ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൾ. ശാസ്ത്രീയമായിരൂപകല്പന ചെയത ലാബുകൾ, ലൈബ്രറി.അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയക്ലാസ്സ് റൂമുകൾ, ഏത് വിദ്യാലയത്തി ലുംകാണാൻ കഴിയാത്ത് മാത്സ് ലാബ്, മ്യൂസിയം സ്കൂൾ വാഹനങ്ങൾതടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ പഠിക്കുന്നഓരോ കുട്ടിക്കും ഞങ്ങൾ ഒരുക്കിക്കൊടുക്കുന്നതെന്ന് അഭിമാനപൂർവ്വം പാറയട്ടെ, ഇതിനുപിന്നിലുള്ളത് ശക്തമായ മാനേജ്മെന്റും ക്രിയാത്മകമായസ്റ്റാഫംഗങ്ങളും, എന്നും പിൻബലമായി നിൽകുന്നപി.ടി. എ. യുമാണെന്ന് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സഹകരണ നൽകുന്ന സേവന സമാജം,കാച്ചനാംകുളം തിരുപുരായ്ക്കൽ ക്ഷേത്രസമിതി,വിവിധസന്നദ്ധ സംഘടനകൾ ഇവരുടെ സേവനംനന്ദിയോടെ സ്മരിക്കുന്നു

മൂത്താന്തറ ചരിത്രം

മൂത്താൻ തറ ഒറ്റനോട്ടത്തിൽ

ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്ത് കേരള സംസ്ഥാനത്തിലാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത് വടക്ക് മലപ്പുറം ജില്ലയിൽ കിഴക്ക് കോയമ്പത്തൂരും തെക്ക് തൃശ്ശൂർ ജില്ലപടിഞ്ഞാറ് തൃശൂർ മലപ്പുറം ജില്ല കളും അതിർത്തി പങ്കിടുന്നു. 163 ഗ്രാമങ്ങൾ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു 52 വാർഡുകൾ ഉൾക്കൊള്ളുന്ന പഴക്കം ചെന്ന മുൻസിപ്പാലിറ്റി ആണിത് പാലക്കാട് നഗരത്തിൻറെ ഹൃദയഭാഗത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ അഞ്ചു വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന മൂത്താൻ തറ ഏറ്റവും ഉയർന്ന പ്രദേശമാണ് ഏകദേശം 15000 ത്തോളം ജനങ്ങൾ   ഇവിടെ താമസിക്കുന്നു

  സ്ഥലനാമ ചരിത്രം

പല നൂറ്റാണ്ടുകൾ ആയി പാലക്കാട്ടെ ജനജീവിതത്തെ സ്വാധീനിച്ചു വരുന്ന ആദ്ധ്യാത്മികതയിൽ ഉം സംസ്കാരത്തിലും സമ്പന്നതയിലും മുൻപന്തിയിൽ ഇരുന്ന് മൂത്തവൻ മാർ അഥവാ തമിഴിലും മലയാളത്തിലും ഉയർന്നവർ എന്നർത്ഥം വരുന്നതും പിന്നീട് ഉച്ചാരണം ലോപിച്ച് മൂത്താൻ എന്നായി  വരുവാൻ ആണ് സാധ്യത  ഇവരുടെ വാസസ്ഥാനം പിന്നീട് മൂത്താൻതറ എന്നറിയപ്പെട്ടു . മൂത്താൻതറ യുടെ നെടു നായികമാരായി തിളങ്ങുന്ന കണ്ണകി ദേവി ഈ സമുദായത്തിൻറെ ഐശ്വര്യദേവത മാത്രമല്ല സമസ്ത സമൂഹത്തെയും വഴികാട്ടിയും മാർഗ്ഗദർശിയും ആണ്.മൂത്താൻതറ യുടെ നെടു നായികമാരായി തിളങ്ങുന്ന കണ്ണകി ദേവി ഈ സമുദായത്തിൻറെ ഐശ്വര്യദേവത മാത്രമല്ല സമസ്ത സമൂഹത്തെയും വഴികാട്ടിയും മാർഗ്ഗദർശിയും ആണ്. പണ്ടുമുതൽക്കേ തന്നെ  കർണ്ണകി ആരാധകരായിരുന്ന ഇവർ തങ്ങളുടെ പ്രദേശം ആ ദേവിയുടെ പേരിൽ അറിയപ്പെടണം എന്ന് താല്പര്യപ്പെട്ടു ഈ താല്പര്യം ആവാം മൂത്താൻതറ ക്ക് കണ്ണകി നഗർ എന്ന പേര് ചാർത്തി കൊടുത്തത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കർണക സീനിയർ ബേസിക് സ്കൂൾ, karnakayamman ഹയർസെക്കൻഡറി സ്കൂൾ ,ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ   ബിഗ് ബസാർ

ജനങ്ങൾ

  മൂത്താൻ മാർ, തരകൻ മാർ ,ഈഴവർ , പത്തു കൂടി പിള്ളമാർ ,  ചെട്ടിമാർ ,ആശാരിമാർ ,മൂശാരി മാർ തട്ടാന്മാർ നായന്മാർ , തമിഴ്ബ്രാഹ്മണർ ,നമ്പൂതിരിമാർ

തറവാടുകൾ

ഉപ്പത്ത് തറവാട് ,ആരപ്പത്ത് കല്ലിങ്കൽ തറവാട് ,വലിയവീട് ,കേത്തപ്പ തറവാട്ടു ......

കുടിയേറ്റ ചരിത്രം

  കൊട്ടിച്ചെഴുന്നെള്ളത്തിൽ  ഇവരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് ഇത് ഏട്ടൻ ഉണ്ണി രാജാവ് എഴുതിയ പുസ്തകം ഭാസ്കര  ഗുപ്തൻ വായിച്ച് തൻറെ  ആശയങ്ങളും ഉൾക്കൊള്ളിച്ച്തയ്യാറാക്കിയതാണ്

കാവേരി നദീതടത്തിൽ വഹിച്ച ഇവർ വൈശ്യൻ മാരായിരുന്നു അപ്പോഴാണ് രാജാവിന് ഏതാനും മുത്തുകൾ ലഭിച്ചത്  എന്നാൽ അതിന് കൃത്യമായ ആകൃതി ഇല്ലായിരുന്നു എന്നാൽ മന്ത്രി പുത്രി തൻറെ കഴിവുകൊണ്ട് ഒരു മാല നിർമ്മിച്ച രാജാവിന് നൽകി സംപ്രീതനായ രാജാവ് ആ യുവതിയെ വിവാഹം ചെയ്യണമെന്ന് താല്പര്യപ്പെട്ടു തൻറെ കുലമഹിമ നേക്കാൾ താഴെയാണ് രാജാവ് എന്ന് കരുതിയ മന്ത്രി വിസമ്മതിച്ചു കോപിഷ്ഠനായ രാജാവ് വൈശ്യൻ മാരായ എല്ലാവരും തൻറെ   രാജ്യം വിട്ടു പോകണമെന്ന് കല്പിച്ചു.ഇങ്ങനെ പലായനം ചെയ്തവരിൽ  ഒരു കൂട്ടർ പാലക്കാട് ചുരം കടന്നു കോഴിക്കോട് എത്തി സാമൂതിരി രാജാവിനോട് അഭയം ചോദിച്ചു എന്നും മറ്റൊരുകൂട്ടർ കൊല്ലം ചെങ്കോട്ട വഴി തിരുവിതാംകൂറിൽ എത്തി അവരുടെ ആശ്രിതരായി കഴിഞ്ഞ് എന്നും പറയുന്നു. സാമൂതിരി രാജാവ് തങ്ങളെ മുഖം  കാണി ച അവരെ അകത്തേത്തറ കേന്ദ്രമാക്കി പാലക്കാട്ടുശ്ശേരി ഭരിച്ചിരുന്ന സാമന്ത രാജാവിന് മന്ത്രിയായ മങ്ങാട്ടച്ചൻ ശുപാർശയിൽ കത്ത് നൽകി പാലക്കാട്ടേക്ക് അയച്ചു പാലക്കാട്ടുശ്ശേരി രാജാവ് ഇന്നത്തെ കർണകി നഗറിൽ തരിശുനിലം ആയിരുന്ന പ്രദേശം അവർക്ക് താമസിക്കാനായി കൽപ്പിച്ചു കൊടുത്തു മാത്രമല്ല അങ്ങാടി കെട്ടി കച്ചവടം നടത്താൻ അനുവാദം നൽകി.

കുടിയേറ്റ ചരിത്രം 2

സമ്പൽസമൃദ്ധി ആയിരുന്ന മധുര നഗരത്തെ കർണ്ണകി ചുട്ടുചാമ്പലാക്കാൻ ശേഷം അവിടുത്തെ കച്ചവടം തീരെ സൂക്ഷിച്ചു തങ്ങളുടെ  ഐശ്വര്യ മദം  കൊണ്ട് കണ്ണുകാണാത്ത ഇരുന്നവർ ധർമം മറന്ന മധുര രാജാവ് ചെയ്യുന്ന രീതികൾ കണ്ടില്ലെന്നു നടിച്ചു. ഐശ്വര്യ ലക്ഷ്മി പിൻവാങ്ങിയതോടെ കൂടി വൈശ്യ വൃത്തി ഏർപ്പെട്ടിരിക്കുന്നവരുടെ അവസ്ഥ ദയനീയമായി. ഈ സാമ്പത്തിക പ്രതിസന്ധി പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ട് ഉണ്ടാക്കാം

ആരോഗ്യവും വിദ്യാഭ്യാസവും

ഒരു സമുദായത്തിൻറെ ഉന്നതിക്കും നിലനിൽപ്പിനു അവരുടെ വിദ്യാഭ്യാസവും ആരോഗ്യവും അനിവാര്യമാണെന്ന് കണ്ടറിഞ്ഞ്  ആരപ്പത്   കല്ലിങ്കൽ തറവാട്ടിലെ ദാമോദര വാധ്യാർ എന്ന മഹത് വ്യക്തി മുന്നോട്ടുവരികയും അദ്ദേഹത്തിൻറെ പരിശ്രമഫലമായി 1929 കർണാടക സീനിയർ ബേസിക് സ്കൂൾ നിലവിൽ വന്നു കാലക്രമേണ സമുദായാംഗങ്ങളുടെ തന്നെ ആവശ്യപ്രകാരം karnakayamman high സ്കൂൾ നിലവിൽ വന്നു 1965 ജൂൺ ഒന്നിനാണ് വിദ്യാലയം നിലവിൽ വന്നത് . ആരോഗ്യപരിപാലനത്തിനായി  വീട്ടിൽ തന്നെ  വൈദ്യശാല നിർമ്മിച്ചു. ചെന്തമിഴിൽ എഴുതപ്പെട്ട താളിയോല ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് ഔഷധങ്ങൾ നിർമ്മിച്ചത് ഇന്നും ഇവ ഉപയോഗിച്ചു വരുന്നു.

സ്ഥാപിതർ

മുൻ മാനേജർമാർ

1 ശ്രീ .രാമനുണ്ണിമന്നാടിയാർ

2 ശ്രീ .കൃഷ്ണൻകുട്ടിമൂത്താൻ

3 ശ്രീ .എ .കരുണാകരമൂത്താൻ

4 ശ്രീ .കെ .വാസുദേവ മന്നാടിയാർ

5 ശ്രീ .കെ .ബാലൻ മാസ്റ്റർ

6 ശ്രീ .അച്യുത് ഭാസ്കർ

7 ശ്രീ .എ .ബാലകൃഷ്ണൻ

8 ശ്രീ .എസ് .ആർ .ബാലസുബ്രഹ്മണ്യൻ

9 ശ്രീ .കെ .വി .രാമചന്ദ്രൻ

10 ശ്രീ .കെ.ഗംഗാധരൻ

11 ശ്രീ .കെ .മണി

12 ശ്രീ .ബി .ഗംഗാധരൻ

13 ശ്രീ .യൂ .കൈലാസമണി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം