എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24
ജൂൺ 1 നു സ്കൂളിൽ പ്രവേശനോത്സവം വളരെ മനോഹരമായി സംഘടിപ്പിച്ചു. പി. ടി എ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .അസ്സെംബ്ളയിൽ യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക് വിതരണം എന്നിവ നടന്നു.
ജൂൺ 5, ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. വൃക്ഷത്തെ വിതരണം, ക്വിസ്, പോസ്റ്റർ നിർമാണം എന്നിവയിൽ കുട്ടികൾ ആവേശത്തേടെ പങ്കെടുത്തു.
ചാട്ടം 2023 . വിദ്യാലയം മുന്നോട്ട് വെക്കുന്ന പഠന പിൻതുണ പദ്ധതിയുടെ ഭാഗമായുള്ള പ്രീ ടെസ്റ്റിന്റെ ചോദ്യ പേപ്പർ പ്രകാശന ചടങ്ങ് . പി ടി എ പ്രസിഡണ്ട് ഉസ്മാൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ സുന്ദരൻ , ഹെഡ് മിസ്ട്രസ് ഹഫ്സത്ത് ടീച്ചർക്ക് ചോദ്യ പേപ്പർ കൈമാറി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .11 മുതൽ 1 മണി വരെ എല്ലാ ക്ലാസുകളിലും പദ്ധതിയുടെ , മുന്നറിവ് പരിശോധന പരീക്ഷ , ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു . മലയാളം , ഗണിതം , ഹിന്ദി , ഇംഗ്ലീഷ് വിഷയങ്ങളിലെ അറിവാണ് പരിശോധിക്കപ്പെട്ടത് . കൺവിനർ ശുക്കൂർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്
ചാട്ടം 2023 ന്റെ ഭാഗമായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംങ്ങ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
ബക്രീദ് ആഘോഷങ്ങളുടെ
ഭാഗമായി കുട്ടികൾക്ക് മെഹന്ദി ഫെസ്റ്റ്
സംഘടിപ്പിച്ചു. അന്നേ ദിവസം കുട്ടികൾക്ക് നെയ്ച്ചോറും ചിക്കനും നൽകി. 7D യിലെ സൻഹ മഹറൂഫ് മെഹന്ദി മത്സരത്തി
ൽ ഒന്നാം സ്ഥാനം നേടി.
ജില്ലാ പഞ്ചായത്തിന്റെ പഠന പിന്തുണാ പദ്ധതി " വിജയ സ്പർശം " ജൂലൈ 4 ന് സ്കൂളിൽ ആരംഭിച്ചു. പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി പഠന പിന്തുണ നൽകാൻ തീരുമാനിച്ചു.
സ്കൂളിലെ ഈ വർഷത്തെ പ്രഥമ ജനറൽ ബോഡി ജൂലൈ 8ന് സംഘടിപ്പിച്ചു. പ്രസ്തുത ജനറൽ ബോഡിയിലൂടെ പി.ടി.എ പ്രസിഡണ്ട് , എം.ടി. എ പ്രസിഡണ്ട് , വൈസ് പ്രസിഡന്റുമാർ എന്നിവരെ തിരഞ്ഞെടുത്തു.
സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ സ്കൂളിൽ നിന്നും പുരുഷ - വനിതാ ടീമുകൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ചു.
KPSTA സ്വദേശി ക്വിസ് സ്കൂൾ തല മത്സരത്തിൽ മെഹ്സിൻ ഹാരിസ് 6 A ശ്രാവൺ 6 B എന്നിവർ യഥാക്രമം ഒന്ന്, രണ്ട് കരസ്ഥമാക്കി.
ബഷീർ ദിനാചരണം സ്കൂളിൽ മനോഹരമായി സംഘടിപ്പിച്ചു. ഫാത്തിമ നേഹ 7D ക്വിസ് മത്സരത്തിൽ വിജയിയായി. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ കുട്ടികൾ മനോഹരമാക്കി..
സ്കൂളിന്റെ ഈ വർഷെത്ത തനത് പദ്ധതിയായ" ദിശ 2023" മിഡ് ടേം പരീക്ഷകൾക്ക് തുടക്കമായി . വടക്കാങ്ങര എം പി ജി യു പി സ്കൂൾ മുന്നോട്ട് വെക്കുന്ന മറ്റൊരു പഠനപിന്തുണാ പദ്ധതി . അക്കാദമിക ഗുണനിലവാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയം നടപ്പാക്കുന്ന തനത് പദ്ധതിയാണിത് . ഈ അക്കാദമിക വർഷം മൂന്ന് മിഡ്ടേം പരീക്ഷകളാണ് നടത്തുക .ഇതിനായി ഓരോ വിഷയങ്ങൾക്കും പ്രത്യേകം ചോദ്യ പേപ്പറുകൾ പ്രിന്റ് ചെയ്ത് കുട്ടികൾക്ക് വിതരണം ചെയ്യും . എല്ലാ ദിവസവും ഉച്ചക്ക് ശേഷം രണ്ട് മണിക്കൂർ പരീക്ഷകൾക്കായി നീക്കി വെക്കും . പരീക്ഷകൾക്ക് ശേഷം രക്ഷിതാക്കൾക്ക് സ്കോർ ഷീറ്റുകൾ നൽകി വിലയിരുത്തലുകൾ നടത്തും .
എസ് എം സി ചെയർമാൻ അനീസ് മാസ്റ്റർ ചോദ്യ പേപ്പറുകൾ ഹെഡ് മിസ്ട്രസ് ഹഫ്സത്ത് ടീച്ചർക്ക് കൈമാറി കൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു. സ്റ്റാഫ് സെക്രട്ടറി ശുക്കൂർ മാസ്റ്റർ , യശോദ ടീച്ചർ , മഹേഷ് മാസ്റ്റർ , ജാസ്മിൻ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു