ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/പ്രവർത്തനങ്ങൾ/2023-24
| Home | 2026-27 |
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. സ്നേഹ കെ പരിസ്ഥിതി ദിന സന്ദേശം നൽകി. യുപി വിഭാഗം കുട്ടികൾ പരിസ്ഥിതി ഗാനം ആലപിച്ചു. പോസ്റ്റർ പ്രദർശനം, വൃക്ഷത്തൈ വിതരണം എന്നിവ നടത്തി. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം, പെയിൻറിംഗ് മത്സരം, വൃക്ഷത്തൈ നടീൽ എന്നിവ നടത്തി. പ്ലാസ്റ്റിക് നിർമ്മാർജ്ജന മണിക്കൂർ ആചരിച്ചു.
ജൂൺ 19 - വായന ദിനം
വായനദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ഒരു പുസ്തകത്തിലെ ചില ഖണ്ഡികകൾ വായിച്ച് പ്രഥമാധ്യാപിക വായന വാരാചരണത്തിന് തുടക്കം കുറിച്ചു. ശ്രീ. പി എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് 'അക്ഷരദീപം' തെളിയിക്കുകയും ചെയ്തു. സ്നേഹ കെ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന, ക്വിസ് എന്നിവ നടത്തി. തിരഞ്ഞെടുത്ത കുട്ടികൾ ലൈബ്രറി സന്ദർശിക്കുകയും പുസ്തക പരിചയം നടത്തുകയും ചെയ്തു.