അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2023-24 ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
യോഗാ ദിനാചാരണo
കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെസ്കൂൾ എസ് പി സി ആഭിമുഖ്യത്തിൽ യോഗാ ദിനാചരണo സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുമേഷ് സാറിൻറെ അധ്യക്ഷതയിൽ നടക്കുകയുണ്ടായി. 2023- 24 എസ് പി സി ജൂനിയർ കേഡറ്റുകളുടെ പരിശീലന പരിപാടിക്ക് ഇതോടൊപ്പം തുടക്കം കുറിച്ചു. പ്രസ്തുത ചടങ്ങുകളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രതിഭ ടീച്ചർ നിർവഹിച്ചു. CPO ശ്രീമതി ഷബന ടീച്ചർ യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ഫിസിക്സ് അധ്യാപകൻ ശ്രീ ശരീഫ് സർ ആശംസകൾ അറിയിച്ചു.
വായനദിനം
"വായന മരിക്കുന്നില്ല"
വായിക്കുവാനും ചിന്തിക്കുവാനും മലയാളിക്ക് അവസരം നൽകിക്കൊണ്ട് ഗ്രാമീണ ഗ്രന്ഥശാലകൾ സ്ഥാപിച്ച പുതുവായിൽ നാരായണപ്പണിക്കരുടെ(പി.എൻ. പണിക്കർ) ചരമദിനം അൽ ഫറൂക്കിയ ഹയർ സെക്കൻഡറി സ്കൂളിൽ അതിവിപുലമായി ആചരിച്ചു. എച്ച് എം നിയാസ് ചോല സർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രന്ഥശാല വൈസ് പ്രസിഡൻറ് ശ്രീ ശരത് ചന്ദ്രൻ വായനദിനം ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ജലീൽ സാർ സ്വാഗതവും മുംതാസ് ടീച്ചർ നന്ദിയും പറഞ്ഞു.മുൻ എച്ച് എം സതി ടീച്ചർ, ശരീഫ് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ ജലീൽ വിദ്യാർത്ഥികൾക്ക് മനോരമ പത്രത്തിന്റെ കോപ്പികൾ നൽകിക്കൊണ്ട് ദൈനംദിന വാർത്തകൾ അറിയുന്നതിനുള്ള അവസരം നൽകി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന കാർഡുകൾ പ്രദർശിപ്പിക്കുകയും വായനയ്ക്ക് നൽ…