വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2023 -24 ലെ ഗണിത ക്ലബ് കൺവീനർ ആയി ശ്രീമതി .രാഗി രഘുനാഥ് നെ തിരഞ്ഞെടുത്തു .

പ്രവർത്തനങ്ങൾ 2023-2024

ഗണിത ക്ലബ് രൂപീകരണം :

05/06/2023 : 35 കുട്ടികൾ അംഗങ്ങൾ ആക്കി ക്ലബ് കൺവീനർ ,ഗണിത അദ്ധ്യാപകർ ഉൾപ്പെടുന്ന ഗണിത ക്ലബ് രൂപീകരിച്ചു .

ഗണിത ക്വിസ് :

09/06/2023 : ഗണിത ക്ലബ്ബിന്റെ ഭാഗമായി ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു .ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .

ക്ലബ് ലീഡർ ആയി അക്ഷയ് അശോകൻ (9c )തിരഞ്ഞെടുക്കപ്പെട്ടു .

ഗണിത ക്വിസ്
ഗണിത ക്ലബ് രൂപീകരണം

പൈ-ദിനം

ജൂലൈ 22 പൈ -ദിനമായി ആചരിക്കുന്നു. ദിവസം /മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തീയതി 22/ 7 എന്നാണ് വായിക്കുന്നത്.22 / 7 എന്ന ഭിന്നസംഖ്യയെ രണ്ട് ദശാംശസ്ഥാനങ്ങൾക്ക് കണക്കാക്കുമ്പോൾ 22 / 7 = 3 .1 4 .അതിനാലാണ് ജൂലൈ 22 പൈ -ദിനമായി ആചരിക്കുന്നത് .

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ-ദിനമായ ജൂലൈ 22 നു പൈ യുടെ പ്രാധ്യാന്യത്തെ കുറിച്ച് ചർച്ച നടത്തി .തുടർന്ന് കുട്ടികളുടെ ഗണിതത്തിലുള്ള താല്പര്യം വളർത്തുന്നതിനായി ഗണിത ശാസ്ത്ര  മോഡൽ പ്രദർശനം നടത്തുകയുണ്ടായി. വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾ മോഡൽസ് നിർമിച്ചു വരുകയും അവയുടെ പ്രദർശനം ,വിശദീകരണം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. ഗണിതത്തിലെ ത്രിമാന രൂപങ്ങൾ ,സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,അബാക്കസ് ,ജോമെട്രിക്കൽ ചാർട്ട് ,മറ്റു ചാർട്ടുകൾ എന്നിവ കുട്ടികൾ വളരെ മനോഹരമായി നിർമ്മിച്ചു .