എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24
ആമുഖം
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ . നവകേരള മിഷന്റെ ഭാഗമായി വിദ്യഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതു വിദ്യഭ്യാസ യഞ്ജം .
നമ്മുടെ നാടിന്റെ നന്മയെന്ന് അംഗീകരിക്കപ്പെട്ട മത നിരപേക്ഷ നിലപാടും ബഹുസ്വരതയെ ഉൾക്കൊള്ളുന്ന മനോഭാവവും സഹിഷ്ണുതയും കൂട്ടമായി പ്രവർത്തിക്കാനുള്ള മനോഭാവവുമൊക്കെ വികസിച്ചു വന്നത് പൊതുവിദ്യാലയങ്ങളിലൂടെയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടതും വളർന്നതും ജനകീയമായ കൂട്ടായ്മയോടും പങ്കാളിത്തത്തോടും കൂടിയാണ്. ഈ ഒത്തൊരുമയും പങ്കാളിത്തവും വർദ്ധിപ്പിക്കേണ്ട സാഹചര്യം ഇന്ന് നിലനിൽക്കുന്നുണ്ട്.
സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി വരും. ഈ ദിശയിലേക്കുള്ള ബഹുജന കൂട്ടായ്മയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഭരണകർത്താക്കളും ഭരണനിർവാഹകരും പൊതു സമൂഹവും ഒരുമിച്ചു ചേർന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള കൂട്ടായ അന്വേഷണമാണ് വേണ്ടത്. ഇതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനു വേണ്ടി നമ്മുടെ സ്കൂളും തയ്യാറായി കഴിഞ്ഞു.
കളറായി പ്രവേശനോത്സവം
പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളെ വരവേൽക്കാനായി AMLPS വില്ലൂർ 1-6 -23 വ്യാഴംപ്രവേശനോത്സവം ആഘോഷിച്ചു. രാവിലെ 10:30 ന് ആരംഭിച്ച പരിപാടി BRC ട്രെയിനർ ശ്രീ R K ബിനു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ കബീർ പട്ടാമ്പി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ സിദിൻ ടി.സി സ്വാഗതവും മാനേജർ അഷ്റഫ് മാസ്റ്റർ ഷെരീഫ് മാസ്റ്റർ എന്നിവർ ആശംസകളും സീനിയർ ടീച്ചർ ഏലിയാമ്മ കെ.പി നന്ദിയും രേഖപ്പെടുത്തി. ഘോഷയാത്രയും സമ്മാനപ്പൊതികളുമായി സ്കൂൾ പുതിയ വിദ്യാർത്ഥികളെ വരവേറ്റു. വിവിധ വർണ്ണങ്ങളിലുള്ള പൂമ്പാറ്റകളെയും കൊടികളും കൈകളിലേന്തി കുരുന്നുകൾ സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്നത് കാണാൻ വളരെ ഭംഗിയുണ്ടായിരുന്നു. ഘോഷയാത്രയ്ക്ക് ശേഷമുള്ള വെടിക്കെട്ടും പേപ്പർ ബ്ലാസ്റ്റിങ്ങും പരിപാടിയെ കൂടുതൽ വർണ്ണമുള്ളതാക്കി. പിന്നീട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. പായസ വിതരണത്തോടെ പരിപാടി അവസാനിച്ചു.
പരിസ്ഥിതി ദിനം
പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയം ഉയർത്തി കാട്ടി ഐക്യരാഷ്ട്ര സഭ മുമ്പോട്ടു വച്ച ആശയമാണ് പരിസ്ഥിതി ദിനം. 1973 മുതൽ എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
5 - 6 - 2023 പരിസ്ഥിതി ദിനത്തിൽ സ്കൂൾ അസംബ്ലി ഉദ്ഘാടനം നടന്നു. 4 A ക്ലാസ്സിലെ ആഫ്രീൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് ഹിദിയ ഫാത്തിമ, ഫാത്തിമ സന, റുസ് ല എന്നീ കുട്ടികൾ പ്ലാസ്റ്റിക് ബാഗിനോട് നോ പറഞ്ഞ് പേപ്പർ ബാഗുകൾ നിർമ്മിച്ച് കൊണ്ടുവന്നു. ക്ലാസ്സ് തലത്തിൽ "Environment " എന്ന word web making, poster നിർമ്മാണം തുടങ്ങിയ പരിപാടികൾ നടന്നു.
ജൂൺ 12 ബാലവേല വിരുദ്ധദിനം
അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ജൂൺ 12 ന് ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അത് അവസാനിപ്പിക്കുന്നതിനുള്ള പരിഹാരം വികസിപ്പിക്കുന്നതിനാണ് ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്.
12- 6 - 23 തിങ്കളാഴ്ച്ച ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി 4.3 ക്ലാസ്സിലെ കുട്ടികൾ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. 4.A യിലെ മുഹമ്മദ് അഷർ ബാലവേലയെ കുറിച്ചും, തുട്ടികളുടെ അവകാശങ്ങളെ കുറിയും സംസാരിച്ചു. ദിയ, നിദ , അനാമിക എന്നിവർ ചേർന്ന് ബാലവേല വിരുദ്ധ ഗാനവും , പോസ്റ്റർ വാക്യങ്ങളും അവതരിപ്പിച്ചു. ഏലിയാമ്മ ടീച്ചർ അസംബ്ലിക്ക് നേതൃത്വം നൽകി.
റിഥം റേഡിയോ ഉദ്ഘാടനം
കുട്ടികളുടെ സർഗ്ഗാത്മകവും അക്കാദമികവുമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ 14 വർഷമായി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് റിഥം റേഡിയോ. നീണ്ട 14വർഷത്തെ യാത്ര ഇന്നിവിടെ എത്തി നിൽക്കുമ്പോൾ തുടങ്ങിയതിലും ഒരു പാട് ദൂരം സഞ്ചരിച്ചിരിക്കുന്നു. ഞട്ടിലും മട്ടിലും ഒരു റേഡിയോ റൂം തന്നെ കുട്ടികൾക്ക് വേണ്ടി സ്കൂളിന് ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. കേവലം ഒരു അവസരം ഒരുക്കുക എന്നതിലുപരി എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ആഗ്രഹം യാദാർത്ഥ്യമാക്കുക എന്ന ലക്ഷ്യം കൂടി റിഥം റേഡിയോയുടെ പിന്നിലുണ്ട്.
13.6-23 ചൊവ്വ റിഥം റേഡിയോയുടെ ഈ വർഷത്തെ ഉദ്ഘാടനം നടന്നു. 14 വർഷമായി നടന്നു വരുന്ന റിഥം റേഡിയോയുടെ പ്രവർത്തനോദ്ഘാടനം PTA എക്സിക്യൂട്ടീവംഗങ്ങളായ അനീഷ് ബാബു, ബീരാൻ കുട്ടി ,രക്ഷിതാവ് ഷീന എന്നിവർ ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ പരിപാടികളും നടന്നു. തുടർന്ന് എല്ലാ ദിവസവും രാവിലെ 10.30 മുതൽ 10.45 വരെ ഓരോ ക്ലാസ്സിലെ കുട്ടികളുടെ പരിപാടി കൾ ഓരോ ദിവസം റേഡിയോയിലൂടെ നടത്താൻ തീരുമാനിച്ചു. റേഡിയോ ചാർജ്ജുള്ള ദിയ ടീച്ചറാണ് ഉദ്ഘാടനത്തിനും, തുടർന്നുള്ള പരിപാടികൾക്കും നേതൃത്വം നൽകിയത്.
എല്ലാ ക്ലാസിലും അക്കാദമിക മാസ്റ്റർ പ്ലാൻ
വിദ്യാലയത്തിലെത്തിച്ചേരുന്ന അവസാന കുട്ടിയുടേയും ഗുണമെന്മാ വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പുവരുത്തുന്നതിനുള്ള കർമ്മപരിപാടികളും അവ ഏത് രീതിയിൽ നടപ്പാക്കുമെന്ന ഉറപ്പുനൽകുന്നതുമായ വിദ്യാലയത്തിന്റെ പ്രകടന പത്രികയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി രക്ഷിതാക്കളുടെ മുന്നിൽ സി.പി.ടി എ യിൽ വെച്ച് പ്രകാശനം ചെയ്തു.
വിദ്യാർത്ഥികളെ അടുത്തറിയാം...
ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമായി.
സ്കൂളിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീട്ടുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ച് കുട്ടികളുടെ പഠന അന്തരീക്ഷം മനസിലാക്കുകയും അവരെ കൂടുതൽ അടുത്തറിയാനുമുള്ള പ്രവർത്തനത്തിന് സ്കൂളിൽ തുടക്കം കുറിച്ചു.
വായന ദിനം
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.
19-6-23 തിങ്കളാഴ്ച്ച വായന ദിനത്തിന്റെ ഭാഗമായി ഹബീബ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു. 3 B ക്ലാസ്സിലെ കുട്ടികൾ വായനദിനത്തെ കുറിച്ചും ,വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതുമായ പരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം 1, 2 ക്ലാസ്സിലെ കുട്ടികൾ School മുറ്റത്ത് അക്ഷരമുറ്റം ഉണ്ടാക്കി. പൂവ്, മുത്ത്, പഴങ്ങൾ, മഞ്ചാടി തുടങ്ങിയ വസ്തുക്കൾ കൊണ്ട് അക്ഷരങ്ങൾ രൂപീകരിച്ചു. ടീച്ചർ ഒരു വാക്യം പറഞ്ഞ് അതിന്റെ അവസാനം വരുന്ന അക്ഷരം ഉപയോഗിച്ച് അടുത്ത വാക്യം എഴുതുക. ഇതായിരുന്നു പ്രവർത്തനം. ഈ പ്രവർത്തനം എല്ലാ ക്ലാസ്സിലും വളരെ ആവേശത്തോടെ നടന്നു. കൂടാതെ റിഥം യൂടുബ് ചാനലിലേക്ക് ദിയ, അനാമിക, ഹിദിയാ ദുൽഖർ ഷ, മിൻഹ ഫാത്തിമ, എന്നീ കുട്ടികളുടെ വായന ദിന പ്രസംഗവും അപ് ലോഡ് ചെയ്തു. വായന ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് ടീച്ചർമാർ ഓരോ ക്ലാസ്സിലും മാറി മാറി ഉദ്ഘാടകരായെത്തി.. വായനയുടെ പ്രാധാന്യത്തെ കുറിച്ചും , വായന ദിന സന്ദേശവും കൈമാറി. 3,4 ക്ലാസ്സുകളിൽ വായന മത്‌സരം നടത്തി. 4.A യിലെ നഷവ ഒന്നാംസ്ഥാനവും, 43 യിലെ മിസ്ബാഹുൽ ഹഖ്, രണ്ടാം സ്ഥാനവും, റസ്മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് കോർഡിനേറ്റർ രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
എല്ലാ ക്ലാസുകളിലും ലൈബ്രറി ഒരുങ്ങി
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും വായനമൂല ഒരുക്കുന്ന പ്രവർത്തനം സ്കൂളിൽ നടന്നു. ഓരോ ക്ലാസിലെയും ലൈബ്രറി ഉദ്ഘാടനം ചെയ്തത് മറ്റ് ക്ലാസിലെ അധ്യാപകർ ആയിരുന്നു. സ്വാഗതവും അധ്യക്ഷനും എല്ലാം വിദ്യാർത്ഥികൾ