എ എം യു പി എസ് പാപ്പിനിവട്ടം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-24 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

അക്കാദമിക് മാസ്റ്റർ പ്ലാൻ 12/5/23

അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമെ ഭൗതിക സാഹചര്യങ്ങളും സാമൂഹിക ഇടപെടലുകൾക്കുള്ള അവസരം എല്ലാം ഒത്തുചേരുമ്പോഴാണ് ഒരു കുട്ടിയുടെ യഥാർത്ഥ വികസനം സാധ്യമാകാൻ ഒക്കുകയുള്ളൂ. അതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ വർഷങ്ങളായി നടത്തിവരുന്ന അക്കാദമിക് മാസ്റ്റർ 12/ 5 /2023തീയതികളിൽ നടന്നു. 6 ഗ്രൂപ്പുകൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് അവതരണം നടത്തി.PTAഎക്സിക്യൂട്ടീവ് അംഗങ്ങൾ,OSA, OTA, എന്നീ അംഗങ്ങൾ ചേർന്നാണ് അക്കാദമിക മാസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. അവതരണത്തിനു ശേഷം ആവശ്യമായ കൂട്ടിച്ചേർക്കലുകൾ അക്കാദമിക് മാസ്റ്റർ പ്ലാന്റെ ഭാഗമായി നടന്നു